23 April Tuesday

മോഡിയുടെ കര്‍സേവകരായി കേന്ദ്ര ഏജന്‍സികള്‍ ചുരുങ്ങി; വികസന കാര്യത്തില്‍ കേന്ദ്രം പോലും കേരളത്തെ അംഗീകരിച്ചതാണ്: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

തിരുവനന്തപുരം>  ഈ സര്‍ക്കാരിനെ വേറിട്ട് നിര്‍ത്തുന്നത് വികസനമാന്നെന്നും  വികസന കാര്യത്തില്‍ കേന്ദ്രം പോലും കേരളത്തെ അംഗീകരിച്ചതാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. അസാധ്യമായത് സാധ്യമാക്കുകയാണ് കേരള സര്‍ക്കാര്‍. കുത്തക മുതലാളിമാര്‍ക്ക് വളരാന്‍ വേണ്ടിയുള്ള  ഭരണമാണ് കേന്ദ്രത്തിന്റെതെന്നും അദ്ദേഹം  വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികളേയും  ഭരണഘടനാ സ്ഥാപനങ്ങളേയും ഉപയോഗിച്ച്  കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായമയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് എന്ത് വികസനമാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.  കേന്ദ്ര ബിജെപി സര്‍ക്കാര്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നാടിനെ നയിച്ചു. രാജ്യത്തിന്റെ വളര്‍ച്ച മുരടിച്ചു. എല്ല വികസനവും മുരടിച്ചിരിക്കുകയാണ്.

വര്‍ഗീയതയൊഴികെ ഒന്നും അവര്‍ നടപ്പാക്കിയില്ല. ഒഴിവ് കിട്ടുമ്പോള്‍ തങ്ങളുടെ മതത്തില്‍ പെടാത്തവരെല്ലാം ശത്രുക്കള്‍ എന്ന പ്രഖ്യാപനം.  ഈ നാട് ലോകത്തിന്റെ മുന്നില്‍ നാണം കെട്ട നാടായി ചുരുങ്ങി. അതിന് നേതൃത്വം കൊടുത്ത സര്‍ക്കാര്‍,  കേരളത്തിലെ മികവാര്‍ന്ന ഭരണത്തെ അട്ടിമറിക്കാന്‍  കോണ്‍ഗ്രസും ബിജെപിയും നടത്തിയ സമരം പരാജയപ്പെട്ടപ്പോള്‍ പുതിയ കര്‍സേവകരെ കൊണ്ടുവന്നിരിക്കുന്നു.

കേന്ദ്രത്തിന്റെ കര്‍സേവകര്‍ കേരളത്തിലെത്തി. ഇഡി, സിബിഐ, എന്‍ഐഎ എന്നീ പേരില്‍.മോഡിയുടെ കര്‍സേവകരായി ഈ ഏജന്‍സികള്‍ ചുരുങ്ങി. കേരളം അതിനല്ലെ സാക്ഷിയാകുന്നത്. ടൈറ്റാനിയത്തില്‍ നിന്നും കോടാനുകോടി അടിച്ചുമാറ്റി  ഉമ്മന്‍ചാണ്ടിയുടെ മന്ത്രിമാര്‍. സിബിഐ വന്നോ? കേരള സര്‍ക്കാര്‍ പഞ്ഞിട്ടും വന്നോ, ഇല്ല.എന്നാലിവിടെ ഏതോ കോണ്‍ഗ്രസിന്റെ എംഎല്‍എ ഒരു കത്തയച്ചപ്പോഴേക്കും അവിടുന്ന് പുറപ്പെട്ടു.

അധികാര പരിധിക്ക് അപ്പുറത്തെന്നല്ലെ ഹൈക്കോടതി പറഞ്ഞത്.  കോണ്‍ഗ്രസ് ബിജെപി സുഹൃത്തുക്കളാണെന്ന്
 ഇപ്പോള്‍ വ്യക്തമായെന്നും വിജയരാഘവന്‍ വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top