25 April Thursday

ഹർത്താൽ കർഷകസമരത്തോടുള്ള കേരളത്തിന്റെ വികാരം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

തിരുവനന്തപുരം > ദേശീയ കർഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച സംസ്ഥാനത്ത് ആഹ്വാനം ചെയ്‌തിട്ടുള്ള ഹർത്താൽ വൻ വിജയമാക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കർഷകദ്രോഹ നിയമത്തിനെതിരെ രാജ്യമൊന്നാകെ പങ്കെടുത്ത് നടത്തുന്ന പ്രക്ഷോഭത്തിൽ ഏവരും അണിചേരണം. കേരളജനതയുടെ വികാരം പ്രതിഫലിപ്പിക്കണം.

കാർഷികമേഖലയെ കോർപറേറ്റുകൾക്ക് മുന്നിൽ തള്ളിവിടുന്നതാണ് പുതിയ കേന്ദ്ര കാർഷികനിയമം. ഉൽപ്പന്നങ്ങൾക്കുള്ള തറവിലയടക്കം എല്ലാ സുരക്ഷയും ഇല്ലാതാകും. നിയമത്തിൽ മാറ്റങ്ങൾ വരുത്തി കർഷകരുടെ കണ്ണീർ തുടയ്ക്കണമെന്ന അഭ്യർഥന മോഡിസർക്കാർ ചെവിക്കൊള്ളുന്നില്ല. ഒരു വർഷമായി കർഷകർ നടത്തുന്ന സഹനസമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനാണ്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്രമാതീത വിലവർധനയിലുള്ള ജീവിതപ്രയാസങ്ങൾ ചെറുതല്ല.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. അടുക്കളകൾ അടച്ചിടേണ്ട വിധമാണ് പാചകവാതക വിലവർധന. ജനങ്ങൾ നേരിടുന്ന ഇത്തരം പ്രതിസന്ധികളും ഹർത്താലിൽ പ്രതിഫലിക്കും. ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മകളും വിജയിപ്പിക്കണമെന്ന് വിജയരാഘവൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top