12 July Saturday

നാടിന് വേണ്ടി സർക്കാരിനൊപ്പം: 
എ വി ഗോപിനാഥ്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

പെരിങ്ങോട്ടു കുർശ്ശിയിലെ ഒളപ്പമണ്ണ സ്മാരക മന്ദിര ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാലക്കാട്‌ മുൻ ഡി സി സി പ്രസിഡന്റ്‌ 
എ വി ഗോപിനാഥ്‌ ആശ്ലേഷിക്കുന്നു


പാലക്കാട്‌
നാടിന്റെ വികസനത്തിൽ രാഷ്‌ട്രീയം മറന്നുള്ള മുന്നേറ്റം അനിവാര്യമാണെന്നും അതിന്‌ സർക്കാരിനൊപ്പമുണ്ടെന്നും പാലക്കാട്‌ മുൻ ഡിസിസി പ്രസിഡന്റ്‌  എ വി ഗോപിനാഥ്‌. പെരിങ്ങോട്ടുകുറുശിയിൽ ഒളപ്പമണ്ണ സ്‌മാരകം ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു ഗോപിനാഥ്‌.  സർക്കാരിന്റെ പദ്ധതികൾ ദീർഘവീക്ഷണമുള്ളതും ജനകീയ സ്വഭാവമുള്ളതുമാണ്‌.

നവകേരള സൃഷ്ടിക്ക്‌  നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയാണ്‌ കേരളത്തിലുള്ളത്‌. ഇതിന്റെ അലയൊലികൾ പലഭാഗത്തും കാണുന്നു. കെ വി തോമസ്‌ പോലും പറയുന്നു വികസനത്തിൽ ഒറ്റക്കെട്ടാണെന്ന്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പെരിങ്ങോട്ടുകുറുശിയിൽ രാഷ്‌ട്രീയം നോക്കാതെ വാരിക്കോരി തന്നത്‌ നന്ദിയോടെ ഓർക്കും. ആവശ്യപ്പെട്ട ഒരു പദ്ധതിയും തരാതിരുന്നില്ല. എല്ലാംനടപ്പിലാക്കി.

കുറേനാളായി ഒരു സ്വതന്ത്രചിന്തയുടെ പിൻപറ്റി മുന്നോട്ടു പോവുകയാണ്‌.  ആഗ്രഹം വികസനമാണ്‌. ഒരു ഗ്രാമീണ ജനത മുഴുവൻ ആഗ്രഹിക്കുന്ന വികസന പ്രവർത്തനം എത്തിക്കാൻ രാഷ്‌ട്രീയം പ്രശ്‌നമേയല്ല. ആരാണ്‌ ഈ ഗ്രാമത്തെ സഹായിക്കുന്നത്‌ അവരെ നന്ദിയോടെ സ്‌മരിക്കും. നാടിനെ നയിക്കാൻ കഴിവുള്ളവരെയേ ജനം തെരഞ്ഞെടുക്കൂ.  സർക്കാർചെയ്‌ത എല്ലാ കാര്യങ്ങളും ജനങ്ങളിൽ എത്തിക്കുന്നുണ്ടെന്നും  സ്വാഗതസംഘം ചെയർമാൻകൂടിയായ ഗോപിനാഥ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top