26 April Friday
ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും: അഡ്വ. എ രാജ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

മൂന്നാർ > ദേവികുളം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് അഡ്വ. എ രാജ എംഎൽഎ പറഞ്ഞു. ഹൈക്കോടതി വിധിയെ മാനിക്കുന്നു. എന്നാൽ തന്റെ ഭാഗം പൂർണമായി കേൾക്കാതെയാണ് വിധി പ്രസ്‌താവിച്ചത്. 19 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കി. എന്നാൽ, ഇത് പരിഗണിക്കാതെ ഏകപക്ഷീയമായ നിലപാടാണ് കോടതി സ്വീകരിച്ചത്.

പ്രസിഡൻഷ്യൽ ഉത്തരവ് പ്രകാരം 1950ന് മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് കുടിയേറി പാർത്തവർക്ക് അതാത് സംസ്ഥാനങ്ങളിൽ നൽകിയിരുന്ന സംവരണം നൽകണമെന്നതാണ് ചട്ടം. തന്റെ മുത്തശ്ശി 1949 മുതൽ ടാറ്റ കമ്പനിയിൽ തോട്ടം തൊഴിലാളിയായിരുന്നു. 1950 ന് ശേഷം വന്നവർക്ക് ഈ പരിഗണന ലഭിക്കുന്നില്ല.  \അച്ഛന്റെ  ജനന സർടിഫിക്കറ്റ്, സ്കൂൾ സർടിഫിക്കറ്റ്, ജാതി സർടിഫിക്കറ്റ്, വിവിധ ഘട്ടങ്ങളിൽ പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളിൽനിന്ന്‌ വാങ്ങിയ രേഖ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള രേഖ ഉൾപ്പെടെയാണ് കോടതിയിൽ നൽകിയത്. എന്നാൽ, ഇതൊന്നും കോടതി പരിഗണിച്ചില്ല. 1940 മുതൽ തന്റെ പൂർവികർ തേയിലത്തോട്ടത്തിൽ ജോലി ചെയ്തുവരുന്നു. 2016 ൽ മരിച്ച അമ്മയുടെ മൃതദേഹം കുണ്ടള എസ്റ്റേറ്റ് പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സിഎസ്ഐ പള്ളിയിലാണെന്ന വാദം തെറ്റാണ്.

പഞ്ചായത്തിൽനിന്ന്‌ ലഭിച്ച മരണ സർടിഫിക്കറ്റും കോടതിയിൽസമർപ്പിച്ചിരുന്നു. 1970കളിൽകുറുവയ്യ എന്നറിയപ്പെട്ടിരുന്ന ആളെങ്ങനെ ഡി കുമാറായി മാറിയെന്നത് അന്വേഷിക്കണം. സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധിയുണ്ടാകുമെന്ന കാര്യത്തിൽസംശയമില്ലെന്ന്‌ അഡ്വ. എ രാജ എംഎൽഎയും സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയനും വാർത്താസമ്മേളനത്തിൽപറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top