28 March Thursday

വന്യമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കും ; അനിയന്ത്രിതമായി വെടിവയ്‌ക്കാനാകില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


തിരുവനന്തപുരം
ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാൻ ശക്തമായ നടപടിയെടുക്കുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ട്രഞ്ചുകളും വിവിധ തരത്തിലുള്ള വേലികളും ഒരുക്കുന്നുണ്ട്‌. മൃഗങ്ങൾക്ക്‌ വനത്തിനകത്ത്‌ ഭക്ഷണവും വെള്ളവും ലഭ്യമാക്കും. വനത്തിൽ 197 പുതിയ കുളം നിർമിക്കും. 723 എണ്ണം വൃത്തിയാക്കും.  അതേസമയം, വന്യമൃഗങ്ങളെ അനിയന്ത്രിതമായി വെടിവയ്‌ക്കാൻ അനുമതി നൽകാനാകില്ല. 504 കാട്ടുപന്നികളെയാണ്‌ ഒന്നര വർഷത്തിനിടെ കൊന്നത്‌. 

എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും പ്രായോഗിക നിർദേശങ്ങളൊന്നും വന്നില്ല. സർക്കാർ സമഗ്ര പദ്ധതിയാണ്‌ ആലോചിക്കുന്നത്‌. ധനസഹായം ആസൂത്രണ ബോർഡിൽനിന്ന്‌ ലഭിക്കുന്നതനുസരിച്ച്‌ നടപടിയെടുക്കുമെന്നും സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിന്‌ മന്ത്രി മറുപടി നൽകി.

വന്യജീവികളെ കൊല്ലലാണ്‌ പരിഹാരമെന്ന്‌ അഭിപ്രായമില്ലെന്നും പ്രശ്നത്തെ സമഗ്രമായി സമീപിക്കുകയാണ്‌ വേണ്ടതെന്നും  പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top