27 April Saturday

ചിന്നക്കനാലിലെ അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗ സംഘം എത്തും: മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

തിരുവനന്തപുരം > ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗ സംഘമെത്തുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് ഇടുക്കിയില്‍ എത്തുക. ഈ മാസം 16ന് ശേഷമാണ് സംഘമെത്തുക. അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ മറ്റു പ്രശ്‌നക്കാരായ ചക്കകൊമ്പന്‍ മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top