08 May Wednesday
പികെഎസ് പഠനക്യാമ്പിന്‌ തുടക്കം

ഭരണത്തുടർച്ചയിൽ പട്ടികവിഭാഗത്തിന്‌ നിർണായക പങ്ക് : എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


തിരുവനന്തപുരം
എൽഡിഎഫിന്‌ തുടർഭരണം ലഭിച്ചതിൽ പട്ടികവിഭാഗങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. പികെഎസ് സംസ്ഥാന പഠനക്യാമ്പ് ഇ എം എസ് അക്കാദമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പട്ടികവിഭാഗങ്ങൾക്കായി ഒന്നാം പിണറായിസർക്കാർ നിരവധി പുതിയ പദ്ധതികൾ നടപ്പാക്കി. പഠനമുറി, സാമൂഹ്യ അടുക്കള, വിദേശ സർവകലാശാലകളിൽ പഠനത്തിന് സമ്പത്തിക സഹായം, 300 പേർക്ക് സിവിൽ സർവീസ്‌ പരീക്ഷാ പഠനസൗകര്യം, വാത്സല്യനിധി, വിദേശത്ത്‌ ജോലി, ചികിത്സാ ധനസഹായം, വരുമാനദായകൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ തുടങ്ങിയ പദ്ധതികൾ ദളിതരെ ഇടതുപക്ഷത്തോട് ചേർത്തുനിർത്തിയെന്നും എ കെ ബാലൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു അധ്യക്ഷനായി. വിവിധ വിഷയങ്ങളിൽ ഡോ.തോമസ്  ഐസക്, ഡോ. കെ എൻ ഗണേശ്, കെ എ വേണുഗോപാലൻ, കെ സോമപ്രസാദ് എന്നിവർ  ക്ലാസെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top