27 April Saturday

അനിൽ ആന്റണി വിവാദം ; മൗനം തുടർന്ന്‌ എ കെ ആന്റണി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


തിരുവനന്തപുരം
കോൺഗ്രസിനെ തള്ളിപ്പറഞ്ഞ മകൻ അനിൽ ആന്റണിയെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ മൗനംതുടർന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണി. കെപിസിസി ആസ്ഥാനത്ത്‌ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട്‌ ആന്റണി പ്രതികരിച്ചില്ല.

ബിബിസി ഡോക്യുമെന്ററിക്കെതിരെയുള്ള പരാമർശം വിവാദമാകുകയും  കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർസ്ഥാനം അനിൽ ആന്റണി രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. പിന്നാലെ ഇന്നത്തെ കോൺഗ്രസിനും സംഘത്തിനും പറ്റിയ കൂട്ടാണ്‌ ബിബിസിയെന്ന്‌ വീണ്ടും ആക്ഷേപിച്ചിരുന്നു. അതേസമയം, ജോഡോ യാത്ര പൂർത്തിയാക്കിയപ്പോൾ ഇന്ത്യ പുതിയ രാഹുൽ ഗാന്ധിയെ കണ്ടെത്തിയെന്ന്‌ ആന്റണി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top