03 July Thursday

എ സി റോഡ്‌ നവീകരണം; രാമങ്കരി പാലം പൊളിച്ചുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി രാമങ്കരി പാലം പൊളിക്കുന്നു

ആലപ്പുഴ > എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി രാമങ്കരി പാലം പൊളിച്ചുതുടങ്ങി. ഞായർ രാവിലെ 7.30ന്‌ പ്രവൃത്തി ആരംഭിച്ചു. പ്രദേശത്തെ ചെറിയ വാഹനങ്ങളും സ്‌കൂൾ, കെഎസ്‌ആർടിസി ബസും ആംബുലൻസും കടത്തിവിടാൻ സാധിക്കുംവിധം പാലത്തിന്‌ സമീപം താൽക്കാലിക റോഡുണ്ട്‌. വലിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം 80 ദിവസത്തേക്ക്‌ നിരോധിച്ചു.
 
ഇവയ്‌ക്ക്‌ പെരുന്ന ഭാഗത്തുനിന്ന്‌ രാമങ്കരി പാലത്തിന്റെ കിഴക്കുഭാഗംവരെയും ആലപ്പുഴ ഭാഗത്തുനിന്ന്‌ രാമങ്കരി പാലത്തിന്റെ പടിഞ്ഞാറ് ഭാഗം വരെയുമേ എത്താനാകൂ. പെരുന്നയിൽനിന്ന്‌ ആലപ്പുഴയ്‌ക്ക്‌ പോകേണ്ട വാഹനങ്ങൾ അമ്പലപ്പുഴ - തിരുവല്ല റോഡ് വഴി  പോകണം. 
പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലത്തിന്റെ പ്രവൃത്തി 80 ദിവസംകൊണ്ട് പൂർത്തിയാക്കും. വെള്ളിയാഴ്‌ച പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്‌. ഹർത്താലും പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി വള്ളംകളിയുമുള്ളതിനാൽ നീട്ടിവച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top