19 April Friday

സമരചരിത്രങ്ങളെ 
തുടച്ചുമാറ്റാൻ സംഘപരിവാർ ശ്രമം: റഹീം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

എ എ റഹീം

കാഞ്ഞങ്ങാട്‌ > തങ്ങൾക്ക്‌  പങ്കാളിത്തമില്ലാത്ത ദേശീയസ്വാതന്ത്ര്യ സമരചരിത്രങ്ങളെ ജനഹൃദയങ്ങളിൽ നിന്ന്‌ തുടച്ചു മാറ്റാനുള്ള നീക്കമാണ്‌ ഇന്ത്യയിൽ സംഘപരിവാർ നടത്തുന്നതെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. മലബാർ കലാപത്തിന്റെ 100-ാം വാർഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ വ്യാപാര ഭവനിൽ നടത്തിയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അധിനിവേശ വിരുദ്ധ സമരപോരാട്ടങ്ങളിൽ തിളക്കമാർന്ന അധ്യായമാണ് മലബാർ കലാപം. സാമ്രാജ്യത്വ വിരുദ്ധ ബോധത്തിൽ നിന്ന്‌ ദേശസ്നേഹവും പോരാട്ടവീര്യവും സമംചേർത്ത്, അർധ സംഘടിതമായി ഒരു ഗ്രാമീണ ജനത നടത്തിയ ചെറുത്തുനിൽപാണ്‌ ആ സമരമെന്നും റഹീം പറഞ്ഞു.
ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു  അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പദ്മാവതി, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്ഠൻ, സിപിഐ എം കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി കെ രാജ്‌മോഹൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്,  എ വി ശിവപ്രസാദ്, രതീഷ്‌ നെല്ലിക്കാട്ട്, ഹരിത നാലപ്പാടം, സുരേഷ് വയമ്പ്, ബ്ലോക്ക് പ്രസിഡന്റ്‌ വിപിൻ കാറ്റാടി എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top