05 July Saturday

കെ സുരേന്ദ്രന്റെ വാദം പൊളിച്ച് എ എ റഹീം; കേരളം 25 ശതമാനം തുക നൽകിയെന്ന് നിധിൻ ഗഡ്കരി

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ന്യൂഡൽഹി> ദേശീയപാത നിർമ്മാണം സംബന്ധിച്ച്  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ വാദം പൊളിച്ച്  എ എ റഹീം എംപി. ദേശീയ പാത നിർമ്മാണത്തിന്  കേരളം 25 ശതമാനം വിഹിതം നൽകിയെന്ന് കേന്ദ്രമന്ത്രി നിതിൻ  ഗഡ്കരി ഇന്ന് പാർലമെൻറിൽ വ്യക്തമാക്കി. എ എ റഹീം എം പിയുടെ ചോദ്യത്തിനാണ്  മറുപടി ലഭിച്ചത്. 

ദേശീയപാത വികസനത്തിൽ കേരളം കാലണ നൽകിയിട്ടില്ലെന്നും  എന്നിട്ട് എട്ടുകാല്  മമ്മൂഞ്ഞ് കളിക്കുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്നും എ എ റഹീം പറഞ്ഞു. സംസ്ഥാനത്തിന് എങ്ങനെ പാരവെയ്ക്കാം, എങ്ങനെ വികസനം മുടക്കാം എന്നൊക്കെയാണ് സുരേന്ദ്രനും സംഘവും ചെയ്യുന്നതെന്നും റഹീം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top