26 April Friday

എംഡിഎംഎയുമായി യുവതിയടക്കം 6 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കൊച്ചി
ചാത്യാത്ത് ക്യൂൻസ് വാക്‌വേക്കുസമീപം 2.46 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം ആറുപേർ പിടിയിൽ. വരന്തിരപ്പിള്ളി വേലുപ്പാടം കുന്നക്കാടൻ റുക്സാന മുഹമ്മദ് (24), പൂണിത്തുറ മാപ്പുഞ്ചേരി സജിത്ത്‌ വർഗീസ്‌ (23), കളത്തിപ്പറമ്പിൽ വിവേക് വേണു (32), നെട്ടൂർ വെളിപ്പറമ്പ്‌ മുഹമ്മദ്‌ യാസിർ (29), മരട്‌ മാപ്പിൻചേരി സേവ്യർ അലൻ ബിനു (22),  അക്വിൻ ഷിബു (19) എന്നിവരാണ്‌ സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ചാത്യാത്ത് ക്യൂൻസ് വാക്‌വേക്കുസമീപം നിർമാണത്തിലിരിക്കുന്ന മറീന വൺ ഫ്ലാറ്റിന് എതിർവശം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ആറുപേരും. പൊലീസിനെ കണ്ട് കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി കാർ തടഞ്ഞ്‌ പരിശോധിച്ചപ്പോഴാണ്‌ എംഡിഎംഎ കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top