28 March Thursday

കച്ചവടപങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ 60 ലക്ഷം തട്ടിയ കേസ്‌: 2 പേർ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

ഹരിപ്പാട്> കച്ചവടപങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ അറുപതു ലക്ഷം രൂപ തട്ടിയ  കേസിലെ  അഞ്ചു പ്രതികളിൽ രണ്ടു പേർ തൃക്കുന്നപ്പുഴ പൊലീസിൽ കീഴടങ്ങി. മലപ്പുറം ഏറനാട് നാറുകര കളിയാർ തൊടി മംഗലശ്ശേരിൽ  വാസുദേവൻ (60) ഭാര്യ വിമല (54) എന്നിവരാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം തൃക്കുന്നപ്പുഴ പൊലീസിൽ കീഴടങ്ങിയത്.

വാസുദേവന്റെ മകനായ അർജുൻ ലാൽ (25), മഞ്ചേരി കാരിക്കാട് കിഴക്കേ മുതുകാട് പീതാമ്പരന്റെ മക്കളായ വിവേക് (30), വിനയൻ (32) എന്നിവരും കേസിൽ പ്രതികളാണ്. ആറാട്ടുപുഴ മംഗലം മാധവ മന്ദിരത്തിൽ തങ്കച്ചനിൽ നിന്ന്‌ മെഡിക്കൽ ഉപകരണങ്ങളുടെ  ഹോൾസെയിൽ
ബിസിനസ്‌ ആണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.  മുടക്കു മുതലിനു നാലു ശതമാനം ലാഭം വാഗ്‌ദാനം ചെയ്‌തു.  ലാഭവിഹിതമോ മുടക്കുമുതലോ തിരികെ നൽകാതെ വന്നപ്പോഴായിരുന്നു തങ്കച്ചൻ പൊലീസിൽ പരാതി നൽകിയത്. തങ്കച്ചന്റെ  ഭാര്യ, മകൻ, മരുമകൾ എന്നിവരുടെ ബാങ്ക്  അക്കൗണ്ടുകളിൽ  നിന്ന്  60 ലക്ഷം കൈമാറി.

മുൻകൂർ ജാമ്യത്തിനായി പ്രതികൾ  ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top