25 April Thursday

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; കുട്ടിയുടെയടക്കം 2 പേരുടെ നില ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകനെ ആശുപത്രിയിലേക്ക് മാറ്റുന്നു. Photo Credit: ജയകൃഷ്‌ണന്‍ ഓമല്ലൂര്‍

പത്തനംതിട്ട>  ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.| ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്.

44 പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതില്‍ 21 പേരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്. 35 വയസുകാരനേയും  എട്ട് വയസുള്ള കുട്ടിയേയുമാണ്  മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. എട്ട് വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ല. എല്ലാ പ്രഥമ ശുശ്രൂഷയും നല്‍കി. ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

ശസ്ത്രക്രിയ കുട്ടിയ്ക്ക് ആവശ്യമായിട്ടുണ്ട്. അതിനുള്ള എല്ലാ സജീകരണങ്ങളും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചെയ്തിട്ടുണ്ട്.  മൂന്ന് ദിവസമായി ഉറങ്ങാതിരുന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്ന് തീര്‍ഥാടകര്‍ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി



മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top