19 March Tuesday

ബിബിസി ഡോക്യുമെന്ററി വിലക്ക്‌ : വീണ്ടും വിദ്യാർഥിവേട്ട , ഡല്‍ഹി സര്‍വകലാശാല പരിസരത്ത് 144

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


ന്യൂഡൽഹി
ഗുജറാത്ത്‌ വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക്‌ വെളിവാക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാന്‍ വിദ്യാര്‍ഥികളെ വേട്ടയാടി കേന്ദ്ര സർക്കാർ. പൊലീസിന്റെയും സർവകലാശാല അധികൃതരുടെയും എബിവിപിക്കാരുടെയും ഭീഷണികളെ തള്ളി രാജ്യവ്യാപകമായി കലാലയങ്ങളിൽ വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വെള്ളിയാഴ്‌ച ഡൽഹി സർവകലാശാലയിലെ പ്രദർശനം തടയാൻ പൊലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആർട്ട്‌ ഫാക്കൽറ്റിക്കു മുമ്പിൽ പ്രദർശനം തുടങ്ങിയതോടെ പൊലീസ്‌ ഇരച്ചുകയറി. 24 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. വൻ പ്രതിഷേധത്തെതുടർന്ന്‌ വൈകിട്ടോടെ വിട്ടയച്ചു. സർവകലാശാല പ്രോക്ടർ പ്രദർശനം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊലീസിന്‌ കത്ത്‌ നൽകിയിരുന്നു.

ഡൽഹി അംബേദ്‌കർ സർവകലാശാലയിൽ എസ്‌എഫ്‌ഐ നേതൃത്വം നൽകിയ പ്രദർശനം തടയാൻ അധികൃതർ വൈദ്യുതി വിച്ഛേദിച്ചെങ്കിലും ഫോണിലും ലാപ്‌ടോപ്പിലും പ്രദർശനം നടത്തി. വർഗീയ മുദ്രാവാക്യങ്ങളുമായി എത്തിയ എബിവിപിക്കാർക്ക്‌ പൊലീസും അധികൃതരും സഹായമൊരുക്കിയതിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രധാന കവാടത്തിലേക്ക്‌ മാർച്ച്‌ ചെയ്‌തു.

ജെഎൻയുവിൽനിന്ന്‌ ചൊവ്വ രാത്രി കസ്റ്റഡിയിൽ എടുത്തവരെ വ്യാഴാഴ്‌ചയാണ്‌ മോചിപ്പിച്ചത്‌. ഡൽഹി സർവകലാശാലയ്‌ക്കു കീഴിലുള്ള ഹിന്ദുകോളേജിലും ചണ്ഡീഗഢിലെ കോളേജുകളിലും ബംഗാള്‍ പ്രസിഡൻസി കോളേജിലും എസ്‌എഫ്‌ഐ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഹൈദരാബാദ്‌ ഇഫ്ലു സർവകലാശാലയിലും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും പ്രദർശനം നടത്തി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top