29 September Friday

വിക്രംസാരാഭായ് സ്പേസ് സെന്ററിൽ ടെക്നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

വിക്രംസാരാഭായ് സ്പേസ് സെന്ററിൽ ടെക്നീഷ്യൻ അപ്രന്റിസ് 158 ഒഴിവുണ്ട്. ഓട്ടോമൊബൈൽ 8, കെമിക്കൽ 25, സിവിൽ 8, കംപ്യൂട്ടർ സയൻസ് 15, ഇലക്ട്രിക്കൽ 10, ഇലക്ട്രോണിക്സ് 40, ഇൻസ്ട്രുമെന്റ് ടെക്നോളജി 6, മെക്കാനിക്കൽ 46 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ ഡിപ്ലോമ. താൽപര്യമുള്ളവർ സെപ്തംബർ ഏഴിന് കളമശേരി ഗവ. പോളിടെക്നിക് കോളേജിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യുവിന് പങ്കെടുക്കണം. www.mhrdnats.gov.in/www.sdcentre.orgവഴി രജിസ്റ്റർ ചെയ്തശേഷമാണ് ഇന്റർവ്യുവിന് പങ്കെടുക്കേണ്ടത്. 2017 ലൊ അതിനുശേഷമോ ഡിപ്ലോമ ജയിച്ചവരേ അപേക്ഷിക്കേണ്ടതുള്ളൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top