29 March Friday

കമ്പൈൻഡ് ഡിഫൻസ് സർവീസ് (രണ്ട്) 2019 ലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി 100, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല 45,  എയർഫോഴ്സ് അക്കാദമി ഹൈദരാബാദ് 32, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി 225, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ (നോൺ ടെക്നിക്കൽ, വുമൺ) 15 എന്നിങ്ങനെ ആകെ 417 ഒഴിവുണ്ട്.

കേരളത്തിൽ തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ബംഗളൂരു, ബറൈലി, ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, കട്ടക്, ഡെറാഡൂൺ, ഡെൽഹി, ധാർവാഡ്, ദിസ്പൂർ, ഗ്യാങ്ടോക്, ഹൈദരാബാദ്, ഇംഫാൽ, ഇറ്റാനഗർ, ജയ്പൂർ, ജമ്മു, ജോർഹാത്ത്, കൊച്ചി, കൊഹിമ, കൊൽക്കത്ത, ലക്നൗ, മധുരൈ, മുംബൈ, നാഗ്പൂർ, പനാജി (ഗോവ), പറ്റ്ന, പോർട്ബ്ലയർ, പ്രയാഗ്രാജ് (അലഹബാദ്), റായ്പൂർ, റാഞ്ചി, സമ്പൽപൂർ, ഷില്ലോങ്, ഷിംല, ശ്രീനഗർ, തിരുപ്പതി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് രാജ്യത്തെ പരീക്ഷാകേന്ദ്രങ്ങൾ. സെപ്തംബർ എട്ടിനാണ് പരീക്ഷ. മിലിട്ടറി സർവീസിൽ യോഗ്യത ബിരുദം, നേവൽ അക്കാദമി എൻജിനിയറിങ് ബിരുദം, എയർഫോഴ്സ് അക്കാദമി ബിരുദം (പ്ലസ്ടുവിന് ഫിസിക്സും മാത്തമാറ്റിക്സും പഠിക്കണം). അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം.

25ന് വയസ്സിൽ താഴെയുള്ള അവിവാഹിതരാകണം അപേക്ഷകർ. പ്രായം മിലിട്ടറി അക്കാദമി 2001 ജൂലൈ ഒന്നിനും 1996 ജൂലൈ രണ്ടിനും ഇടയിൽ ജനിച്ചവർ. നേവൽ: 1996 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവർ. എയർഫോഴ്സ് അക്കാദമി പ്രായം 20‐24. ഓഫീസേഴ്സ് ട്രെയിനിങ് (അവിവാഹിതരായ പുരുഷന്മാർ), 1995 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (എസ്എസ്സി വുമൺ, നോൺടെക്നിക്കൽ) 1995 ജൂലൈ രണ്ടിനും 2001 ജൂലൈ  ഒന്നിനും ഇടയിൽ ജനിച്ചവരാകണം അപേക്ഷകർ. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.

തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. https://upsconline.nic.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ എട്ട് വൈകിട്ട് ആറ്. വിശദവിവരം വെബ്സൈറ്റിൽ.     

കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. കൃഷി മന്ത്രാലയത്തിന് കീഴിൽ ഡയറക്ടറേറ്റ് ഓഫ് പ്ലാന്റ് പ്രൊട്ടക്ഷനിൽ അസി. ഡയറക്ടർ(എന്റോമോളജി) 5, ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പ്രൊഫസർ( ഗ്യാസ്ട്രോമെഡിസിൻ) 1, പ്രൊഫസർ(ഗ്യാ്സട്രോ സർജറി) 1, പ്രൊഫസർ(ന്യൂറോളജി) 1, പ്രൊഫസർ(റേഡിയോളജി) 1  ഒഴിവുണ്ട്. https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 27. വിശദവിവരം website ൽ. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top