29 March Friday

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ/ സ്ട്രോങ് റൂം ഗാർഡ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 101 ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.  പ്യൂൺ 54, സ്ട്രോങ് റൂം ഗാർഡ് 47 എന്നിങ്ങനെയാണ് ഒഴിവ്. ഹിന്ദുമതത്തിൽപ്പെട്ടവരാണ് അപേക്ഷിക്കേണ്ടത്. സ്ട്രോങ് റൂം ഗാർഡ് ഭിന്നശേഷിക്കാരും സ്ത്രീകളും അപേക്ഷിക്കരുത്. പ്യൂൺ യോഗ്യത എട്ടാം ക്ലാസ്സ് ജയിക്കണം. സൈക്കിൾ ഓടിക്കാൻ അറിയുന്നത് അഭികാമ്യം. സ്ട്രോങ് റൂം ഗാർഡ് യോഗ്യത എസ്സഎഎൽസി ജയിക്കണം/ തത്തുല്യം. ഉയരം 163 സെ.മീ. നെഞ്ചളവ് 80 സെ.മീ. അഞ്ച് സെ.മീ. വികസിപ്പിക്കാനാകണം. കായികക്ഷമതാപരീക്ഷ പരീക്ഷയുണ്ടാകും. രണ്ട് തസ്തികകളിലും പ്രായം 18‐36. നിയമാനുസൃത വയസ്സിളവ് ലഭിക്കും. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റായ www.kdrb.kerala.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി യൂസർ ഐടിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കണം. അവസാന തിയതി ഡിസംബർ 28. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top