19 April Friday

അറ്റോമിക് എനർജി എഡ്യുക്കേഷൻ സൊസൈറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

കേന്ദ്ര ആണവോർജവകുപ്പിന് കീഴിൽ മുംബൈയിലുള്ള അറ്റോമിക് എനർജി എഡ്യുക്കേഷൻ സൊസൈറ്റി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 57 ഒഴിവുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കേന്ദ്രങ്ങളാണ് സൊസൈറ്റിക്കുള്ളത്. ഇംഗ്ലീഷാണ് പഠന മാധ്യമം. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(പിജിടി), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടിജിടി), ലൈബ്രേറിയൻ, സ്പെഷ്യൽ എഡ്യുക്കേറ്റർ, പ്രൈമറി ടീച്ചർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രൈമറി ടീച്ചർ 30, പിജിടി (ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി) ഓരോന്നുവീതം ടിജിടി 21( ഇംഗ്ലീഷ് 4, ഹിന്ദി/സംസ്കൃതം 8, മാത്തമാറ്റിക്സ്/ഫിസിക്സ് 4, കെമിസ്ട്രി/ബയോളജി‐1, സോഷ്യൽസയൻസ് 4), സ്പെഷ്യൽ എഡ്യുക്കേറ്റർ 1, ലൈബ്രേറിയൻ 2 എന്നിങ്ങനെയാണ് ഒഴിവ്. ആെക ഒഴിവുകളിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ്. എഴുത്ത്പരീക്ഷ, സ്കിൽ ടെസ്റ്റ്, എന്നിവയുണ്ടാകും.www.aees.gov.in അല്ലെങ്കിൽ https://www.aees.mahaonline.gov.in  എന്നിവ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 20.

കേരള സർവകലാശാലയിൽ

കേരള സർവകലാശാലയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ , അസി. പ്രൊഫസർ തസ്തികകളിലായി  7 ഒഴിവുണ്ട്. പ്രൊഫസർ: എഡ്യുക്കേഷൻ 1, ഒപ്റ്റോ ഇലക്ട്രോണിക്സ് 1, മ്യൂസിക് 1 അസോസിയറ്റ് പ്രൊഫസർ: എഡ്യുക്കേഷൻ 1, ഫ്യൂച്ചർ സ്റ്റഡീസ് 1, മ്യൂസിക് 1. അസി. പ്രൊഫസർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത യുജിസി നിബന്ധനക്ക് വിധേയമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 24. വിശദവിവരത്തിന് www.keralauniversity.ac.in

തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ

തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ (തമിഴ്നാട് ഡോ. ജയലളിത ഫിഷറീസ് യൂണിവേഴ്സിറ്റി, നാഗപട്ടണം) അസി. പ്രൊഫസറുടെ 42 ഒഴിവിലേക്കും അസി. ലൈബ്രേറിയന്റെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ 31, ബേസിക് സയൻസിൽ 9, ഫിഷറീസ് എൻജിനിയറിങിൽ 2 എന്നിങ്ങനെയാണ് അസി. പ്രൊഫസറുടെ ഒഴിവ്. അപേക്ഷാഫോറവും വിശദവിവരവും www.tnjfu.ac.in ൽ. അപേക്ഷ Registrar, Tamilnadu Dr. Jayalalitha Fisheries University, Nagapatttanam611002  എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ആഗസ്ത് 2.

ഡൽഹി ടെക്നോളജിക്കൽ
യൂണിവേഴ്സിറ്റിയിൽ

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്.  സോഫ്റ്റ്വേർ എൻജിനിയറിങ് 7, കംപ്യൂട്ടർ എൻജിനിയറിങ് 32, ഇൻഫർമേഷൻ ടെക്നോളജി 15, മാനേജ്മെന്റ ്(ഡിഎസ്എം) 4, മാനേജ്മെന്റ്്(യുഎസ്എംഇ) 19, ഇക്കണോമിക്സ് (യുഎസ്എംഇ) 3, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് 5, അപ്ലൈഡ് ഫിസ്കിസ് 8, എൻജിനിയറിങ് ഫിസിക്സ് 11, ബയോടെക്നോളജി 8, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് 26, ഇലക്ട്രിക്കൽ എൻജിനിയറിങ് 29 എന്നിങ്ങനെ ആകെ 167 ഒഴിവാണുള്ളത്.

www.dtu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 21. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ പകർപ്പ് സഹിതം 10 ദിവസത്തിനുള്ളിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക്് അയക്കണം. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടത് സംബന്ധിച്ച വിശദവിവരം website ൽ.

ഡൽഹി സർവകലാശാലയിൽ

ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്.  യോഗ്യത ബന്ധപ്പെട്ടതോ തത്തുല്യമായതോ ആയ വിഷയങ്ങളിൽ 55 ശതമാനം മർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ജയിക്കണം. www.du.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 23. വിശദവിവരം website ൽ

 

നാഷണൽ യൂണിവേഴ്സിറ്റി
ഓഫ് സ്റ്റഡി ആൻഡ് റിസർച്ച് ഇൻ ലോ

റാഞ്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആൻഡ് റിസർച്ച് ഇൻ ലോയിൽ പ്രൊഫസർ(ലോ‐റെഗുലർ) 2, അസോസിയറ്റ് പ്രൊഫസർ(ലോ‐കോൺട്രാക്ട്) 2, അസി. പ്രൊഫസർ(ലോ‐റെഗുലർ) 2 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത യുജിസി നിബന്ധനക്കനുസരിച്ചാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31.വിശദവിവരത്തിന് www.nusriranchi.ac.in.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top