കേന്ദ്രീയ വിദ്യാലയന്‍ സംഗതന്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ 6205 ഒഴിവിലേക്ക് www.kvsangathan.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍ 90, പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചര്‍ 690, ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ 926, പിആര്‍ടി 4499 എന്നിങ്ങനെയാണ് ഒഴിവ്.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍:
ഇംഗ്ളീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, എക്കണോമിക്സ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, സയന്‍സ് എന്നീ വിഷയങ്ങളില്‍.
അതത് വിഷയങ്ങളില്‍ എന്‍സിഇആര്‍ടിയുടെ റീജണല്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍നിന്നു നേടിയ രണ്ടുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് എംഎസ്സി അല്ലെങ്കില്‍ അതത് വിഷയത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.
ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍:
ഇംഗ്ളീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ്, സംസ്കൃതം, മാത്തമാറ്റിക്സ്, പി ആന്‍ഡ് എച്ച്ഇ, എഇ, ഡബ്ള്യുഇ.
അതത് വിഷയത്തില്‍ എന്‍സിഇആര്‍ടിയുടെ റീജണല്‍ കോളേജ് ഓഫ് എഡ്യുക്കേഷനില്‍നിന്നു നേടിയ രണ്ടുവര്‍ഷ പോസ്റ് ഗ്രാജ്വേറ്റ് എംഎസ്സി, അല്ലെങ്കില്‍ അതത് വിഷയത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. സിബിഎസ്സിഇ നടത്തുന്ന സിടിഇടി പേപ്പര്‍ രണ്ട് പാസാകണം. ഹിന്ദിയിലും ഇംഗ്ളീഷിലും ക്ളാസെടുക്കാന്‍ കഴിയണം. ഇതുകൂടാതെ സോഷ്യല്‍ സ്റ്റഡീസ് വിഷയത്തിന് അപേക്ഷിക്കുന്നവര്‍ക്ക് വിജ്ഞാപനത്തില്‍ പറയുന്ന മറ്റു ചില യോഗ്യതകള്‍കൂടി വേണം.
ടിജിടിപി ആന്‍ഡ് എച്ച്ഇ: ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദം/തത്തുല്യ യോഗ്യത.
ഒഴിവുള്ള കൂടുുതല്‍ തസ്തികകള്‍, യോഗ്യത എന്നിവ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. കഴിഞ്ഞലക്കത്തിലും വായിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..