29 March Friday

തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

തമിഴ്നാട് മർക്കന്റൈൽ ബാങ്കിന്റെ ഇൻസ്പക്ഷൻ ഡിപാർട്മെന്റിൽ അസി. മാനേജർ, സീനിയർ മാനേജർ, മാനേജർ, ചീഫ് മാനേജർ തസ്തികകളിൽ ഒഴിവുണ്ട്. ഇതേ ബാങ്കിൽനിന്നും വിരമിച്ചവർക്കും മറ്റു ബാങ്കിൽനിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. ഇൻസ്പക്ഷൻ  ഡിപാർട്മെന്റിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായം 61. 2019 ആഗസ്ത് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിൽ തൂത്തുക്കുടിയിലായിരിക്കും നിയമനം.  The General Manager, Human Resources Development Department,Tamilnad Mercantile Bank Ltd. Head Office, # 57, V. E. Road,Thoothukudi 628 002 എന്നവിലാസത്തിൽ അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി സെപ്തംബർ 25. വിശദവിവരത്തിന് www.tmb.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top