16 December Tuesday

തമിഴ്നാട് വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തമിഴ്നാട് വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡ് 227, ഫോറസ്റ്റ് ഗാർഡ് വിത്ത് ഡ്രൈവിങ് ലൈസൻസ് 93 ഒഴിവുകളിലേക്ക് തമിഴ്നാട് ഫോറസ്റ്റ് യൂണിിഫോംഡ് സർവീസസ് റിക്രൂട്ട്മെന്റ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി മൂന്നാമത്തെ ആഴ്ചമുതൽ ഓൺലൈനായി അപേക്ഷസ്വീകരിക്കും. മാർച്ചിലായിരിക്കും പരീക്ഷ. രണ്ട് മണിക്കൂർ സമയത്തേക്ക് 150 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടവുക. പൊതുവിജ്ഞാനമായിരിക്കും വിലയിരുത്തുക. ചോദ്യങ്ങൾ തമിഴിലും ഇംഗ്ലീഷിലുമായിരിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സുവോളജി അല്ലെങ്കിൽ ബോട്ടണി വിഷയമായി പഠിച്ച് പ്ലസ്ടു ജയിക്കണം. ഡ്രൈവിങ് അറിയേണ്ട തസ്തികയിൽ അംഗീകൃത ഡ്രൈവിങ് ലൈസൻസ് വേണം. ഉയരം 163 സെ.മീ, നെഞ്ചളവ് 79 സെ.മീ (പുരുഷ), 150 സെ.മീ (സ്ത്രീ, ഭിന്നലിംഗം), നെഞ്ചളവ് 74 സെ.മീ. അഞ്ച ്സെ.മീ വികസിപ്പിക്കാനാകണം. വിശദവിവരം www.forests.tn.gov.in.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top