19 April Friday

ബിഎസ്എഫില്‍ എസ്ഐ, കോണ്‍സ്റ്റബിള്‍: 176 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2016

ബിഎസ്എഫില്‍ വാട്ടര്‍വിങ്ങില്‍ ഗ്രൂപ്പ് ബി, സി ടെക്നിക്കല്‍ തസ്തികകളില്‍ 176 ഒഴിവ്. എസ്ഐ (വര്‍ക്ഷോപ്പ്, മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍, വര്‍ക്ക്ഷോപ്പ്), കോണ്‍സ്റ്റബിള്‍ (ക്രൂ) തസ്തികകളിലായി 176 ഒഴിവ്. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍മതി.

നിലവില്‍ താല്‍ക്കാലികമായ ഒഴിവുകള്‍ പിന്നീട് സ്ഥിരപ്പെടാം. എസ്ഐ (മാസ്റ്റര്‍): പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത.  കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്/മെര്‍ക്കന്റൈല്‍ മറൈന്‍ വകപ്പ് അനുവദിച്ച സെക്കന്‍ഡ് ക്ളാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്).

എസ്ഐ (എന്‍ജിന്‍ ഡ്രൈവര്‍): പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത.  കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്/മെര്‍ക്കന്റൈല്‍ മറൈന്‍ വകപ്പ് അനുവദിച്ച സെക്കന്‍ഡ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്).                        

ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. സെരാംഗ് സര്‍ട്ടിഫിക്കറ്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (എന്‍ജിന്‍ ഡ്രൈവര്‍): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത.  സെക്കന്‍ഡ് ക്ളാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (വര്‍ക്ക്ഷോപ്പ്):എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. മോട്ടോര്‍ മെക്കാനിക്ക്/മെഷിനിസ്റ്റ്/വെല്‍ഡര്‍/കാര്‍പന്ററി/ഇലക്ട്രിഷ്യന്‍/ഫിറ്റര്‍/എയര്‍ കണ്ടീഷനര്‍ ടെക്നിഷ്യന്‍/ഇലക്ട്രോണിക്സ്/പ്ളമ്പിങ്/അപ്ഹോള്‍സ്റ്ററി/പെയിന്റിങ് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്.

കോണ്‍സ്റ്റബിള്‍ (ക്രൂ): എസ്എസ്എല്‍സി/തത്തുല്യ യോഗ്യത. 265 എച്ച്പിയില്‍ കുറഞ്ഞ ബോട്ടില്‍ ഒരു വര്‍ഷ ജോലി പരിചയം. നീന്തല്‍ അറിയുമെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വേണം. എഴുത്തുപരീക്ഷയും ശാരീരികക്ഷമതാപരിശോധനയും  ട്രേഡ് ടെസ്റ്റും വേണം.
ംംം.യളെ.ിശര.ശി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സെപ്തംബര്‍ 19വരെ അപേക്ഷിക്കാം.   
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top