25 April Thursday

സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ്ആർകിടെക്ചറിൽ അസി. പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

ന്യൂഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചറിൽ അസി. പ്രൊഫസർ 47 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ലാൻഡ് സ്കേപ് ആർകിടെക്ചർ 4, ഹൗസിങ് 2, അർബൻ ഡിസൈൻ 3, ഇൻഡസ്ട്രിയൽ ഡിസൈൻ 2, ആർകിടെക്ചറൽ കൺസർവേഷൻ 1, റീജണൽ പ്ലാനിങ് 2, ഫിസിക്കൽ പ്ലാനിങ് 2, എൻവയോൺമെന്റൽ പ്ലാനിങ് 2, ട്രാൻസ്പോർട് പ്ലാനിങ് 2, ബിൽഡിങ്  എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് 2, അർബൻ പ്ലാനിങ് 3, ആർകിടെക്ചർ 22 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം (ഉദാ: ആർകിടെക്ചർ, എൻജിനിയറിങ്, ടെക്നോളജി). യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം (ഉദാ: ആർകിടെക്ചർ, എൻജിനിയറിങ്, ടെക്നോളജി). അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.spa.ac.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്കാൻ ചെയ്ത് contract_faculty@spa.ac.in എന്ന വിലാസത്തിൽ ജൂൺ പത്തിനകം അയക്കണം. ഇന്റർവ്യു ജൂൺ 27, 28 തിയതികളിൽ New Committee Room, School of Planning and Architecture, 4 BlockB, Indraprastha Estate, New Delhi110002.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top