24 April Wednesday

റിസര്‍വ് ബാങ്കില്‍ 19 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2017

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളില്‍ 19 ഒഴിവ്.

മാനേജര്‍-ടെക്നിക്കല്‍:

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ് ബിരുദം. മൂന്നുവര്‍ഷ ജോലിപരിചയം. 1982 മാര്‍ച്ച് രണ്ടിനുശേഷവും 1996 മാര്‍ച്ച് ഒന്നിനുമുമ്പും ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.
അസിസ്റ്റന്റ് മാനേജര്‍-രാഷ്ട്രഭാഷ: ഇംഗ്ളീഷ്/ഹിന്ദിയില്‍ രണ്ടാംക്ളാസോടെ ബിരുദാനന്തര ബിരുദം. പിജിക്ക് ഹിന്ദി മെയിനായി പഠിച്ചവര്‍ ബിരുദതലത്തില്‍ ഇംഗ്ളീഷ് സബ്സിഡിയറിയായും പിജിക്ക് ഇംഗ്ളീഷ് മെയിനായി പഠിച്ചവര്‍ ബിരുദതലത്തില്‍ ഹിന്ദി സബ്സിഡിയറിയായും പഠിക്കണം. അല്ലെങ്കില്‍ സംസ്കൃതം/എക്കണോമിക്സ്/കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും രണ്ടാം ക്ളാസോടെ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ളീഷും ഹിന്ദിയും നിര്‍ബന്ധ/ഇലക്ടീവ് വിഷയമായി പഠിക്കണം. അല്ലെങ്കില്‍ ഇംഗ്ളീഷിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദം. ഒരു വിഷയത്തില്‍ രണ്ടാംക്ളാസ് മാര്‍ക്ക് വേണം.

പ്രായം: 21-30 വയസ്സ്. 1987 മാര്‍ച്ച് രണ്ടിനുശേഷവും 1996 മാര്‍ച്ച് ഒന്നിനുമുമ്പും ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.
അസിസ്റ്റന്റ് മാനേജര്‍-സെക്യൂരിറ്റി:
ആര്‍മി/നേവി/എയര്‍ഫോഴ്സില്‍ ഓഫീസര്‍ റാങ്കില്‍ അഞ്ചുവര്‍ഷത്തെ ജോലിപരിചയം. അല്ലെങ്കില്‍ അര്‍ധസൈനികസേനാ വിഭാഗങ്ങളില്‍ ഏതിലെങ്കിലും അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കില്‍ അഞ്ചുവര്‍ഷ ജോലിപരിചയം.

പ്രായം: 25-40 വയസ്സ്. 1977 മാര്‍ച്ച് രണ്ടിനുശേഷവും 1992 മാര്‍ച്ച് ഒന്നിനുമുമ്പും ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക.
അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി, ഭിന്നശേഷി വിഭാഗത്തിന് 100 രൂപ. www.rbi.org.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 16 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top