23 April Tuesday

റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2021

ഓഫീസർ
റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ഓഫീസർ ഇൻ ഗ്രേഡ്‌ ബി(ഡിആർ) ജനറൽ 270, ഓഫീസർ ഇൻ ഗ്രേഡ്‌ ബി(ഡിആർ)  ഡിഇപിആർ 29, ഓഫീസർ ഇൻ ഗ്രേഡ്‌ ബി(ഡിആർ) ഡിഎസ്‌ഐ എം 23 എന്നിങ്ങനെ ഒഴിവുണ്ട്‌. ഓഫീസർ ഇൻ ഗ്രേഡ്‌ ബി(ഡിആർ) ജനറൽ യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം.ഓഫീസർ ഇൻ ഗ്രേഡ്‌ ബി(ഡിആർ)  ഡിഇപിആർ ഇക്കണോമിക്‌സ്‌/ ഇക്കണോമെട്രിക്സ്‌‌/ ക്വാണ്ടിറ്റേറ്റീവ്‌ ഇക്കണോമിക്‌സ്‌/മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്‌/ഇന്റഗ്രേറ്റഡ്‌ ഇക്കണോമിക്‌സ്‌/ഫിനാൻസ്‌ വിഷയങ്ങളിലേതെങ്കിലുമൊന്നിൽ  55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. ഓഫീസർ ഇൻ ഗ്രേഡ്‌ ബി(ഡിആർ) ഡിഎസ്‌ഐഎം യോഗ്യത സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്‌/ഇക്കണോമെട്രിക്‌‌സ്‌/സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ആൻഡ്‌ ഇൻഫോമാറ്റിക്‌സ്‌ എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. പ്രായം 21–-30. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. രണ്ട്‌ ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ്‌  തെരഞ്ഞെടുപ്പ്‌. ഒന്നാം ഘട്ടം പൂർണമായും ഓൺലൈൻ പരീഷയാണ്‌. രണ്ടാം ഘട്ടം ഓൺലൈൻ പരീക്ഷയും എഴുത്ത്‌ പരീക്ഷയുമുണ്ട്‌.  ഒന്നാംഘട്ട പരീക്ഷക്ക്‌ കേരളത്തിൽ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, തൃശൂർ, പാലക്കാട്‌, തിരുവനന്തപുരം, കൊല്ലം എന്നിവ കേന്ദ്രങ്ങളാണ്‌. രണ്ടാം ഘട്ട പരീക്ഷക്ക്‌ കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ്‌ കേന്ദ്രങ്ങൾ www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 15 രാത്രി 12വരെ. യോഗ്യത, പ്രായം അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരം വെബ്‌സൈറ്റിൽ.

സെക്യൂരിറ്റി
ഗാർഡ്‌
റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ സെക്യൂരിറ്റി ഗാർഡ്‌  തസ്‌തികയിൽ 241 ഒഴിവുണ്ട്‌. വിമുക്തഭടന്മാർക്കാണ്‌ അവസരം. തിരുവനന്തപുരം 3, അഹമ്മദാബാദ്‌ 7, ബംഗളൂരു 12, ഭോപ്പാൽ 10, ഭുവനേശ്വർ 8, ചണ്ഡീഗഡ്‌ 2, ചെന്നെ 22, ഗുവാഹത്തി 11, ഹൈദരാബാദ്‌ 3, ജയ്‌പൂർ 10,  ജമ്മു 4, കാൻപൂർ 5, കൊൽക്കത്ത 15, ലഖ്‌നൗ 5, മുംബൈ 84, നാഗ്‌പൂർ 12,  ന്യൂഡൽഹി 17, പട്‌ന 11 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത പത്താം  ക്ലാസ്സ്‌ ജയിക്കണം. ബിരുദവും അതിന്‌ മുകളിൽ യോഗ്യതയുമുള്ളവർ അപേക്ഷിക്കാൻ പാടില്ല.  ഓൺലൈൻ ടെസ്‌റ്റിന്റെയും ഫിസിക്കൽ ടെസ്‌റ്റിന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 12. വിശദവിവരത്തിന് ‌www.opportunities.rbi.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top