28 March Thursday

എൽപി, യുപി അധ്യാപകർ: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 517/19 യുപി സ്-കൂൾ ടീച്ചർ (മലയാളം മീഡിയം)  കാറ്റഗറി നമ്പർ 516/19 എൽപി സ്-കൂൾ ടീച്ചർ (മലയാളം മീഡിയം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.


പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിലെ റൂറൽ ഡവലപ്-മെന്റ്- വകുപ്പിൽ കാറ്റഗറി നമ്പർ 276/18 വില്ലേജ്- എക്-സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്- 2 തസ്-തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രമാണപരിശോധന ജനുവരി 18, 19, 20, 21, 22 തിയതികളിൽ രാവിലെ 10.30 മുതൽ പിഎസ്-സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.
ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 234/19 അസിസ്റ്റന്റ്- സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻസിഎ ‐ എൽസി/എഐ) തസ്-തികയുടെ സാധ്യതപട്ടികയിലുൾപ്പെട്ടവരിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർക്ക്-  ജനുവരി 22 ന്‌ രാവിലെ 10.30 മുതൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ - പ്രമാണപരിശോധന നടത്തും. മറ്റു ജില്ലകളിലെ ഉദ്യോഗാർഥികൾ ജനുവരി 22ന്‌ മുമ്പായി അവരവരുടെ സമീപ പിഎസ്-സി ഓഫീസിൽ പോയി പ്രമാണപരിശോധന പൂർത്തിയാക്കണം.
കോളേജ്- വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്- പ്രൊഫസർ ഇൻ കന്നഡ (കാറ്റഗറി നമ്പർ 290/19) തസ്-തികയുടെ പ്രമാണപരിശോധന  ജനുവരി 20 ന് രാവിലെ 10.30 ന് നടത്തും. തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവർ അതേ ദിവസം ആസ്ഥാന ഓഫീസിലും മറ്റു ജില്ലയിൽ താമസിക്കുന്നവർ ജനുവരി 20 നോ  അതിന്‌മുമ്പോ സമീപ ജില്ലാ/റീജണൽ ഓഫീസുകളിലും ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.


എഴുത്തുപരീക്ഷ
കോളേജ്- വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 293/19 അസിസ്റ്റന്റ്- പ്രൊഫസർ (കെമിസ്-ട്രി) ജനുവരി 18 ന് രാവിലെ 7.30 മുതൽ രാവിലെ പത്തുവരെ എഴുത്തുപരീക്ഷ നടത്തും.

ഒഎംആർ പരീക്ഷ
കേരള ആഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 100/20 ഇലക്ട്രീഷ്യൻ, പൊതുമരാമത്ത്- വകുപ്പിൽ ലൈൻമാൻ (ഇലക്ട്രിക്കൽ വിങ്‌, കാറ്റഗറി നമ്പർ 117/20 ‐പട്ടികജാതി/പട്ടികവർഗം), (കാറ്റഗറി നമ്പർ 118/20 ‐പട്ടികവർഗം ‐ പത്തനംതിട്ട, വയനാട്-) തസ്-തികകളിലേക്ക്-  ജനുവരി 19 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഇൻഷുറൻസ്- മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ്- ഇൻഷുറൻസ്- മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 92/20) തസ്-തികയിലേക്ക്- ജനുവരി 22 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 163/19‐എൻസിഎ‐ധീവര, 353/19‐എൻസിഎ‐പട്ടികവർഗം, 211/19‐പട്ടികവർഗക്കാർക്ക്- പ്രത്യേക നിയമനം), സോയിൽ സർവേ ആൻഡ്- സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫീസർ (കാറ്റഗറി നമ്പർ 307/19), സോയിൽ സർവേ ഓഫീസർ/റിസർച്ച്- അസിസ്റ്റന്റ്-/കാർട്ടോഗ്രാഫർ/ടെക്-നിക്കൽ അസിസ്റ്റന്റ്- (കാറ്റഗറി നമ്പർ 354/19‐ എൻസിഎ‐പട്ടികവർഗം), കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്- ലിമിറ്റഡിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 398/19) (പാർട്ട്- 1 ജനറൽ കാറ്റഗറി) തസ്-തികകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനായി  ജനുവരി 21 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.
കേരള പൊലീസ്- സർവീസിൽ കാറ്റഗറി നമ്പർ 25/20 ഫോറൻസിക്- സയൻസ്- ലബോറട്ടറി സയന്റിഫിക്- ഓഫീസർ (ബയോളജി) തസ്-തികയിലേക്ക്- ജനുവരി 25 ന് രാവിലെ 7.30മുതൽ 9.15 വരെ ഒഎംആർ  പരീക്ഷ നടത്തും.
കേരള പൊലീസ്- സർവീസിൽ ഫോറൻസിക്- സയൻസ്- ലബോറട്ടറി കാറ്റഗറി നമ്പർ 26/20 സയന്റിഫിക്- ഓഫീസർ (ഫിസിക്-സ്-)  തസ്-തികയിലേക്ക്- ജനുവരി 27 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.


ശാരീരിക അളവെടുപ്പ്-
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ്- (എൻസിഎ‐ മുസ്ലിം, ഒബിസി) (കാറ്റഗറി നമ്പർ 44/19, 45/19) തസ്-തികകളുടെ തെരഞ്ഞെടുപ്പിനുള്ള ശാരീരിക അളവെടുപ്പ്- ജനുവരി 19 ന്‌ രാവിലെ 9.30 ന് പിഎസ്-സി ആസ്ഥാന ഓഫീസിൽ നടത്തും.  പ്രമാണപരിശോധന  രാവിലെ 8.30 ന് തിരുവനന്തപുരം ജില്ലാ ഓഫീസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top