23 April Tuesday

51 തസ്‌തികകളിൽ വിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020

പിഎസ്-സി 51 തസ്‌തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) ഗ്രേഡ്- ഒന്ന്‌, കേരള അഡ്-മിനിസ്‌ട്രേറ്റീവ്- ട്രിബ്യൂണലിൽ ഡ്രൈവർ കം ഓഫീസ്- അറ്റൻഡന്റ്-, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്-പക്ടിങ്‌ അസിസ്റ്റന്റ്-, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗവ. കൊമേഴ്-സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂപ്രണ്ട്- തുടങ്ങി 51 തസ്-തികകളിലാണ് വിജ്ഞാപനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 30.


ബ്ലഡ്- ബാങ്ക്- ടെക്-നീഷ്യൻ
സാധ്യതാ പട്ടിക
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 445/16 അഗ്രികൾച്ചറൽ അസിസ്റ്റന്റ്- ഗ്രേഡ്- 2 (തസ്-തികമാറ്റം മുഖേന),  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 127/18 ബ്ലഡ്- ബാങ്ക്- ടെക്-നീഷ്യൻ ഗ്രേഡ്- 2, കെഎസ്-എഫ്-ഡിസി ലിമിറ്റഡിൽ 321/19 ഇലക്ട്രീഷ്യൻ,  320/19 കാംകോയിൽ പെയിന്റർ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. പാലക്കാട്- ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 116/17, 117/17 ലോവർ ഡിവിഷൻ ക്ലാർക്ക്- (തമിഴും മലയാളവും അറിയാവുന്നവർ നേരിട്ടും തസ്-തികമാറ്റം മുഖേനയും) എറണാകുളം ജില്ലയിൽ ഗവ. ആയുർവേദ കോളേജിൽ 542/19 ഇലക്-ട്രീഷ്യൻ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും .
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 82/19 അസിസ്റ്റന്റ്- പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ്- റീഹാബിലിറ്റേഷൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 214/18 പ്രോസ്-തറ്റിക്- ആൻഡ്- ഓർത്തോട്ടിക്- എൻജിനിയർ, തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ 493/17 ട്രാക്-ടർ ഡ്രൈവർ (രണ്ടാം എൻസിഎ‐പട്ടികജാതി), കാറ്റഗറി നമ്പർ 253/19 വിവിധ കമ്പനി/ബോർഡ്-/കോർപ്പറേഷൻ/ ബോർഡിൽ സെക്യൂരിറ്റി ഗാർഡ്-/സെക്യൂരിറ്റി ഗാർഡ്- ഗ്രേഡ്- 2/ വാച്ചർ ഗ്രേഡ്- 2 (ഒന്നാം എൻസിഎ‐ എസ്-ഐയുസി നാടാർ(വിമുക്തഭടൻമാർ മാത്രം), കേരള പബ്ലിക്- സർവീസ്- കമീഷനിൽ കാറ്റഗറി നമ്പർ 549/19 സെലക്ഷൻ ഗ്രേഡ്- കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 270/18 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ്- ടീച്ചർ (സംസ്-കൃതം), പാലക്കാട്- ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 656/17 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ്- ടീച്ചർ (സംസ്-കൃതം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ആലപ്പുഴ, പാലക്കാട്-, കൊല്ലം, കോട്ടയം ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമ
വകുപ്പിൽ ഡ്രൈവർ ഗ്രേഡ്- 2 (എച്ച്-ഡിവി, വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി
നമ്പർ 177/19, 178/19, 179/19 എൻസിഎ‐ പട്ടികജാതി, മുസ്ലിം, എസ്-ഐയുസി നാടാർ) തസ്-തികയിലേക്ക്- കൊല്ലം ജില്ലയിൽ - പ്രായോഗിക പരീക്ഷ നടത്തി തുടർന്ന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
കോളേജ്- വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) കാറ്റഗറി നമ്പർ 559/19 ലക്-ചറർ ഇൻ വയലിൻ (ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ), തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 633/19 ലിഫ്-റ്റ് ഓപറേറ്റർ (ഒന്നാം എൻസിഎ‐വിശ്വകർമ),  വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ 509/19 ഹൈസ്-കൂൾ ടീച്ചർ (മലയാളം തസ്-തികമാറ്റം മുഖേന) അഭിമുഖം നടത്തും.
വ്യാവസായിക പരീശീലന വകുപ്പിൽ കാറ്റഗറി നമ്പർ 160/18 ജൂനിയർ ഇൻസ്-ട്രക്-ടർ (ഫുഡ്- ആൻഡ്- ബിവറേജസ്- ഗസ്റ്റ്- സർവീസ്- അസിസ്റ്റന്റ്-) (എൻസിഎ‐ ഈഴവ), പത്തനംതിട്ട ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ 375/19 ലൈവ്-സ്റ്റോക്ക്- ഇൻസ്-പെക്ടർ ഗ്രേഡ്- രണ്ട്‌/
പൗൾട്രി അസിസ്റ്റന്റ്-/മിൽക്ക്- റിക്കോർഡർ/ സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (ഒന്നാം എൻസിഎ–-ധീവര) ഓൺലൈൻ പരീക്ഷ നടത്തും

46 തസ്-തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും
മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്- രണ്ട്‌, മെഡിക്കൽ വിദ്യാഭ്യാ വകുപ്പിൽ അസിസ്റ്റന്റ്- പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ, അസിസ്റ്റന്റ്- പ്രൊഫസർ  ഡെർമറ്റോളജി ആൻഡ്- വെനറോളജി, തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ്-
2/ഡ്രാഫ്-ട്-സ്-മാൻ ഗ്രേഡ്- 2, വിവിധ കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്-, ടൂറിസം വകുപ്പിൽ ഇലക്ട്രീഷ്യൻ, കേരള ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസർ, സൗണ്ട്- എൻജിനിയർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌-സ്- ലിമിറ്റഡിൽ അസിസ്റ്റന്റ്- മാനേജർ (ഇലക്ട്രിക്കൽ), കേരള ടൂറിസം വികസന കോർപ്പറേഷനിൽ ഓഫീസ്- അസിസ്റ്റന്റ്-, കേരള സംസ്ഥാന ഹൗസിങ്ങ്- ബോർഡിൽ ടൈപ്പിസ്റ്റ്- ഗ്രേഡ്- 2, ഫോം മാറ്റിങ്-സ്- (ഇന്ത്യ) ലിമിറ്റഡിൽ മെയിന്റനൻസ്- അസിസ്റ്റന്റ്- (മെക്കാനിക്കൽ), ഫോറസ്റ്റ്- ഇൻഡസ്-ട്രീസ്- (ട്രാവൻകൂർ) ലിമിറ്റഡിൽ സെക്യൂരിറ്റി ഓഫീസർ, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്-കൂൾ ടീച്ചർ (മലയാളം മീഡിയം തസ്-തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ്‌ ടീച്ചർ
(ഹൈസ്-കൂൾ), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്- ടൈം ജൂനിയർ ലാംഗ്വേജ്- ടീച്ചർ (ഉറുദു), പൊലീസ്- സർവീസിൽ പൊലീസ്- കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻസ്‌ പട്ടികവർഗം), ആരോഗ്യ വകുപ്പിൽ ലാബ്- ടെക്-നീഷ്യൻ ഗ്രേഡ്-  (പട്ടികജാതി/പട്ടികവർഗ, പട്ടികവർഗം), ജൂനിയർ പബ്ലിക്- ഹെൽത്ത്- നേഴ്-സ്- ഗ്രേഡ്-  (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്-
പ്രൊഫസർ ഇൻ ബയോകെമിസ്-ട്രി (രണ്ടാം എൻസിഎ‐ എൽസി/എഐ), സ്റ്റേറ്റ് ഫാമിങ്ങ്-
കോർപ്പറേഷൻ ഓഫ്- കേരള ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ്- 2/ ട്രാക്ടർ ഡ്രൈവർ (രണ്ടാം
എൻസിഎ‐ വിശ്വകർമ), കേരള സെറാമിക്-സ്- ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ ഗ്രേഡ്-  (ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ), വിവിധ കമ്പനികൾ/കോർപ്പറേഷനുകളി സെക്യൂരിറ്റി ഗാർഡ്-/സെക്യൂരിറ്റി ഗാർഡ്- ഗ്രേഡ്- 2/ വാച്ചർ ഗ്രേഡ്- 2 (ഒന്നാം
എൻസിഎ‐ മുസ്ലിം, വിശ്വകർമ), തിരുവനന്തപുരം ജില്ലയിൽ പൊലീസ്- വകുപ്പിൽ
പൊലീസ്- കോൺസ്റ്റബിൾ (ആംഡ്- പൊലീസ്- ബറ്റാലിയൻ) (എസ്-സിസിസി, ധീവര),
മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്-നീഷ്യൻ ഗ്രേഡ്- 2 (ഒന്നാം
എൻസിഎ‐ എൽസി/എഐ), പാലക്കാട്-, ആലപ്പുഴ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്- ഗ്രേഡ്- 2 (ഹോമിയോ) (രണ്ടാം എൻസിഎ‐ ഹിന്ദു നാടാർ, പട്ടികവർഗം), കോഴിക്കോട്- ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ പാർട്ട്- ടൈം ജൂനിയർ ലാംഗ്വേജ്-
ടീച്ചർ (ഉറുദു) (ഒന്നാം എൻസിഎ.‐ പട്ടികവർഗം, പട്ടികജാതി, എസ്-ഐയുസി.
നാടാർ) തുടങ്ങി 46 തസ്-തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

കെഎഎസ്- സ്-ട്രീം മൂന്ന്‌ കൂട്ടിച്ചേർക്കൽ വിജ്ഞാപനമായി
 കെഎഎസ്- ഓഫീസർ (ജൂനിയർ ടൈം സ്-കെയിൽ) ട്രെയിനി തസ്-തികയുടെ വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന കെഎഎസ്- സ്-ട്രീം മൂന്ന്‌
വിഭാഗത്തിന്റെ (കാറ്റഗറി നമ്പർ 188/19) കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 15 അർധരാത്രി 12 .
ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങൾ നട പ്പാക്കുന്നതിനാണ്‌
വിജ്ഞാപനം പുറപ്പെടുവിച്ചത്‌.  പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ്‌ വിഭാഗം
അധ്യാപക തസ്‌-തികകളിൽ ഉൾപ്പെടുന്നവരിൽനിന്നുമാണ്  കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ചത്-. കാറ്റഗറി നമ്പർ 187/19 കെഎഎസ്- ഓഫീസർ (ജൂനിയർ ടൈം സ്-കെയിൽ) ട്രെയിനി സ്-ട്രീം രണ്ട്‌ അപേക്ഷിച്ചവർ ഈ വിജ്ഞാപന പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ അപേക്ഷൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ കെഎഎസ്- സ്-ട്രീം മൂന്നിലേക്ക്- പരിഗണിക്കും. കൂടുതൽ വിവരങ്ങൾ പിഎസ്-സി വെബ്-സൈറ്റിൽ ലഭിക്കും.
വകുപ്പുതല പരീക്ഷ
ഐഎഎസ്-/ഐപിഎസ്-/ഐഎഫ്-എസ്- ജൂനിയർ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഡിസംബർ 2019)  ഡിസംബർ 21 മുതൽ ജനുവരി ഏഴ്‌ വരെ പിഎസ്‌സി ആസ്ഥാന ഓഫീസിൽനടത്തും. ടൈംടേബിൾ, സിലബസ്‌ എന്നിവ കമീഷന്റെ വെബ്-സൈറ്റിൽ ലഭിക്കും. ഉദ്യോഗാർഥികൾക്ക്- അവരവരുടെ പ്രൊഫൈലിൽനിന്നും
ഡിസംബർ 14 മുതൽ അഡ്-മിഷൻ ടിക്കറ്റ് ഡൗൺലോഡ്- ചെയ്യാം.
2020 ജൂലൈ വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷകളിൽ വിവിധ കാരണങ്ങളാൽ മാറ്റിവച്ച അക്കൗണ്ട്- ടെസ്റ്റ്- ഫോർ എക്-സിക്യൂട്ടീവ്- ഓഫീസേഴ്-സ്- പേപ്പർ 1 (പേപ്പർ കോഡ്- 008029) 19 നും പേപ്പർ 2 (പേപ്പർ കോഡ്- 008043) 2020 20 നും അക്കൗണ്ട്- ടെസ്റ്റ്- (ഹയർ) പാർട്ട്- 2‐ പേപ്പർ 3 (പേപ്പർ കോഡ്- 009009, 054009, 055009)  ഡിസംബർ 21 നും നടത്തും. കൂടുതൽ വിവരങ്ങൾ വെബ്-സൈറ്റിൽ ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്ക്‌ അക്കൗണ്ട്- ടെസ്റ്റ്- ഫോർ എക്-സിക്യൂട്ടീവ്- ഓഫീസേഴ്-സിന്റെ പേപ്പർ‐1 സപ്ലിമെന്ററി പരീക്ഷയായി  മറ്റൊരുതിയതിയിൽ നടത്തും.


പ്രമാണപരിശോധന
പബ്ലിക്- വർക്-സ്-/ഇറിഗേഷൻ വകുപ്പിൽ മൂന്നാം ഗ്രേഡ്- ഓവർസിയർ/ട്രേസർ
തസ്-തികയുടെ (കാറ്റഗറി നമ്പർ 247/18) സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രമാണപരിശോധന  ഡിസംബർ 15, 16, 17, 18, 21, 22, 23, 24, 28, 29, 30 തിയതികളിൽ രാവിലെ 10.30 മുതൽ പിഎസ്-സി ആസ്ഥാന ഓഫീസിലും തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലാ ഓഫീസുകളിലും നടക്കും.  എല്ലാ യോഗ്യതകളും വെരിഫൈ ചെയ്-ത ഉദ്യോഗാർഥികൾക്ക്- അഫിഡവിറ്റ് നൽകാം.


അഭിമുഖം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിൽ ടെലഫോൺ
(പിഎബി എക്-സ്-) ഓപറേറ്റർ (കാറ്റഗറി നമ്പർ 192/2017) തസ്-തികയിലേക്കുള്ള അഭിമുഖം ഡിസംബർ 17 ന് രാവിലെ 9.30 ന്‌ പിഎസ്-സി ആസ്ഥാന ഓഫീസിൽ നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top