25 April Thursday

പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

അഭിമുഖം

കാറ്റഗറി നമ്പർ 558/19 ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻസിഎ‐മുസ്ലീം)

തസ്തികയുടെ അഭിമുഖം ഡിസംബർ രണ്ടിന് രാവിലെ 10ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546325.

കാറ്റഗറി നമ്പർ 26/18 കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ് അഭിമുഖം  ഡിസംബർ രണ്ടിന് രാവിലെ 9.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും.

കാറ്റഗറി നമ്പർ 566/19 കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക് ഒന്നാം എൻസിഎ‐ഈഴവ/ബില്ലവ/തിയ്യ ) തസ്തികയിലേക്കുള്ള അഭിമുഖം  ഡിസംബർ രണ്ടിന്

പിഎസ്‌സി ആസ്ഥാന ഓഫീസിൽ നടത്തും.

കാറ്റഗറി നമ്പർ 81/2019 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഡീഷണൽ ഇന്റർവ്യു 2020 ഡിസംബർ രണ്ടിന് കോഴിക്കോട് ജില്ലാ ഓഫീസിൽ  നടത്തും.

കാറ്റഗറി നമ്പർ 12/19 കേരള പൊലീസ് സർവീസിൽ ഫോറൻസിക് സയൻസ് ലബോറട്ടറീസ് സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖം  ഡിസംബർ 3, 4 തിയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ നടത്തും. 

ശാരീരികഅളവെടുപ്പും കായികക്ഷമതാ പരീക്ഷയും

കൊല്ലം/പത്തനംതിട്ട ജില്ലകളിലെ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (എൻസിഎ

‐ഒബിസി/വിശ്വകർമ/എസ്ഐയുസി നാടാർ) തസ്തികകളിലേക്ക്  നവംബർ 25 ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ രാവിലെ ആറുമുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

സിവിൽ എക്സൈസ് ഓഫീസർ,
ട്രൈബൽ വാച്ചർ 

കാറ്റഗറി നമ്പർ 189/2020 കേരള പിഎസ്‌സി എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ശമ്പളം 20000‐45800) തസ്തികയിലേക്ക് 23.08.2016 ലെ സ.ഉ.(എം.എസ്.) നം

84/2016/നി.വ. നമ്പർ സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾക്കനുസൃതമായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലെയും വനാതിർത്തിയിലെയും സെറ്റിൽമെന്റ് കോളനികളിൽ നിവസിക്കുന്ന പട്ടികവർഗവിഭാഗത്തിൽപ്പെട്ട (പണിയൻ, അടിയാൻ, കാട്ടുനായിക്കൻ വിഭാഗങ്ങൾക്കും ങീെേ ജൃശാശശേ്ല ഴൃീൗു ൽ ഉൾപ്പെട്ടവർക്കും മാത്രം) ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിൽ  തയ്യാറാക്കി പാലക്കാട് ജില്ലാ ഓഫീസിലാണ് നൽകേണ്ടത്. വിദ്യാഭ്യാസ യോഗ്യത, കായികക്ഷമത, ശാരീരിക ക്ഷമത യോഗ്യതകൾ, അപേക്ഷയുടെ മാതൃക, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവയെ സംബന്ധിച്ച വിശദാംശങ്ങൾക്കായി വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 23 വൈകിട്ട് അഞ്ച്.

കാറ്റഗറി നമ്പർ 190/2020 വനം വകുപ്പിലെ ട്രൈബൽ വാച്ചർ തസ്തികയിലേക്ക് (ശമ്പളം 8500‐13210) 15.05.13 ലെ ജി.ഒ.(എം.എസ്.)നം. 53/2013/എഫ് ആൻഡ് ഡബ്ല്യു എൽഡി, 23.08.2013 ലെ ജി.ഒ.(എം.എസ്.)നം. 80/13/ഫോറസ്റ്റ് എന്നീ സർക്കാർ ഉത്തരവുകളിലെ നിർദേശങ്ങൾക്കനുസൃതമായി വനത്തെ മാത്രം ആശ്രയിക്കുന്ന ആദിവാസികൾക്ക് വേണ്ടിയുള്ള പ്രത്യേക നിയമനപദ്ധതി പ്രകാരം കേരളത്തിലെ വനാതിർത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റിൽമെന്റുകളിൽ താമസിക്കുന്ന ആരോഗ്യവാന്മാരും സാക്ഷരരുമായ ആദിവാസി പട്ടികവർഗത്തിൽപ്പെട്ട യുവതി, യുവാക്കളിൽനിന്നും ജില്ലാ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയിൽ മാത്രമാണ് അപേക്ഷകൾ ക്ഷണിച്ചത്. അപേക്ഷ വയനാട് ജില്ലാ ഓഫീസിലേക്കാണ് അയക്കേണ്ടത്. പുരുഷന്മാർക്കും സ്ത്രീകൾക്കും

അപേക്ഷിക്കാം.  അപേക്ഷയുടെ മാതൃക, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവയ്ക്കായി വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 23 ന് വൈകിട്ട് അഞ്ചുവരെ.

പ്രമാണപരിശോധന

കാറ്റഗറി നമ്പർ 4/19 കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ്  തസ്തികയിലേക്കുള്ള

പ്രമാണപരിശോധന നവംബർ 27, 30 തിയതികളിൽ രാവിലെ 10.30 മുതൽ തിരുവനന്തപുരം

ഒഴികെയുള്ള എല്ലാ പിഎസ്‌സി ജില്ലാ ഓഫീസുകളിലും തിരുവനന്തപുരം ആസ്ഥാന ഓഫീസിലുമായി

നടത്തും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവരും ഈ തസ്തികക്ക് വേണ്ട എല്ലാ യോഗ്യതകളും വെരിഫൈ

ചെയ്തിട്ടുള്ളവരും മറ്റ് ന്യൂനതകൾ ഇല്ലാത്തതുമായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ ഒഴികെയുള്ള

ഉദ്യോഗാർഥിൾക്ക് മാത്രമാണ് വെരിഫിക്കേഷനി പങ്കെടുക്കാ അറിയിപ്പ് ൽകിയിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top