24 April Wednesday

പിഎസ്‌സി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌: പൊലീസ്‌ കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

പൊലീസ്‌ കോൺസ്‌റ്റബിൾ തസ്‌തികയിലേക്ക്‌‌ പിഎസ്‌സി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌ നടത്തും.  കാറ്റഗറിനമ്പർ 08/2020 വനിതാ പൊലീസ്‌ കോൺസ്‌റ്റബിൾ (സംസ്ഥാനതലം, പൊലീസ്‌, കേരള പൊലീസ്‌ സബോർഡിനേറ്റ്‌ സർവീസസ്‌). വയനാട്‌ ജില്ല, മലപ്പുറം ജില്ലയിലെ നിലമ്പൂർ , കാളികാവ്‌, അരീക്കോട്‌, വണ്ടൂർ ബ്ലോക്കുകൾ പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക്‌ എന്നീപ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ്‌ കോളനികളിൽ താമസിക്കുന്ന എല്ലാ പട്ടികവർഗവിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികളിൽനിന്നുമാത്രം. രണ്ടാം ഘട്ട സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌ വയനാട്‌ ജില്ലയിലെ പണിയാൻ, അടിയാൻ, ഊരാളി, വെട്ടക്കുറുമ, കാട്ടുനായ്‌ക്കൻ എന്ന പട്ടികവർഗക്കാർക്ക്‌ മുൻഗണന. മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്‌, അരീക്കോട്‌, വണ്ടൂർ ബ്ലോക്കുകളിലെ പണിയാൻ, കാട്ടുനായ്‌ക്കൻ, ചോലനായ്‌ക്കൻ എന്ന പട്ടികവർഗക്കാർക്ക്‌ മുൻഗണന. പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പ്രത്യേക ദുർബല ഗോത്രവർഗവിഭാഗത്തിൽപ്പെട്ട കുറുമ്പർ വിഭാഗക്കാർക്ക്‌ മുൻഗണന. വനിതാ പൊലീസ്‌ ബറ്റാലിയൻ അടിസ്ഥാനത്തിൽ വയനാട്‌ 20, മലപ്പുറം 7, പാലക്കാട്‌ 8 എന്നിങ്ങനെയാണ്‌ ഒഴിവ്‌. നേരിട്ടുള്ള നിയമനമാണ്‌. പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ അപേക്ഷിക്കരുത്‌.  ഭിന്നശേഷിക്കാർക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ അർഹതയില്ല. പ്രായം 18–-31. യോഗ്യത: എസ്‌എസ്‌എൽസി. ഇവരുടെ അഭാവത്തിൽ എസ്‌എസ്എൽസി തോറ്റവരെയും പരിഗണിക്കും  ആവശ്യമായ എണ്ണം ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ എട്ടാം ക്ലാസ്സുവരെ യോഗ്യത താഴ്‌ത്തും. ഉയരം കുറഞ്ഞത്‌ 150 സെ.മീ. (വേണ്ടത്ര ഉദ്യോഗാർഥികളില്ലെങ്കിൽ 148 സെ.മീ വരെ താഴ്‌ത്തും).


 കാറ്റഗറിനമ്പർ 09/2020 പൊലീസ്‌ കോൺസ്‌റ്റബിൾ (ജില്ലാ തലം, പൊലീസ്‌, കേരള പൊലീസ്‌ സബോർഡിനേറ്റ്‌ സർവീസസ്‌)വയനാട്‌ ജില്ല, മലപ്പുറം ജില്ലയിലെ നിലമ്പൂർ , കാളികാവ്‌, അരീക്കോട്‌, വണ്ടൂർ ബ്ലോക്കുകൾ പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക്‌ എന്നീപ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ്‌ കോളനികളിൽ താമസിക്കുന്ന എല്ലാ പട്ടികവർഗവിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്നുമാത്രം.


രണ്ടാം ഘട്ട സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌ വയനാട്‌ ജില്ലയിലെ പണിയാൻ, അടിയാൻ, ഊരാളി, വെട്ടക്കുറുമ, കാട്ടുനായ്‌ക്കൻ എന്ന പട്ടികവർഗക്കാർക്ക്‌ മുൻഗണന. മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്‌, അരീക്കോട്‌, വണ്ടൂർ ബ്ലോക്കുകളിലെ പണിയാൻ, കാട്ടുനായ്‌ക്കൻ, ചോലനായ്‌ക്കൻ എന്ന പട്ടികവർഗക്കാർക്ക്‌ മുൻഗണന. പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പ്രത്യേക ദുർബല ഗോത്രവർഗവിഭാഗത്തിൽപ്പെട്ട കുറുമ്പർ വിഭാഗക്കാർക്ക്‌ മുൻഗണന.  ഭിന്നശേഷിക്കാരും വനിതകളും അപേക്ഷിക്കേണ്ടതില്ല.
ഒഴിവുകളുടെ എണ്ണം 90 (വയനാട്‌ ജില്ല കെഎപി നാലാം ബറ്റാലിയൻ 65,  മലപ്പുറം(നിലമ്പൂർ ബ്ലോക്ക്‌ മാത്രം) എംഎസ്‌പി 8, പാലക്കാട്‌(അട്ടപ്പാടി ബ്ലോക്ക്‌ മാത്രം) കെഎപി രണ്ടാം ബറ്റാലിയൻ 17 എന്നിങ്ങനെയാണ്‌. ഏതെങ്കിലും ഒരു  ബറ്റാലയനിലേക്ക്‌ മാത്രമേ അപേക്ഷിക്കാവൂ.നേരിട്ടുള്ള നിയമനമാണ്‌. പട്ടികവർഗത്തിൽപ്പെടുന്നവർ മാത്രം അപേക്ഷിക്കണം. പ്രായം 18–-31. യോഗ്യത: എസ്‌എസ്‌എൽസി. ഇവരുടെ അഭാവത്തിൽ എസ്‌എസ്എൽസി തോറ്റവരെയും പരിഗണിക്കും  ആവശ്യമായ എണ്ണം ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ എട്ടാം ക്ലാസ്സുവരെ യോഗ്യത താഴ്‌ത്തും. ഉയരം കുറഞ്ഞത്‌ 160 സെ.മീ. (വേണ്ടത്ര ഉദ്യോഗാർഥികളില്ലെങ്കിൽഅഞ്ച്‌ സെ.മീ വരെ ഇളവ്‌). അപേക്ഷിക്കേണ്ട വിലാസം: പാലക്കാട്: ജില്ലാ ഓഫീസര്‍
കേരള പിഎസ്‌സി   ജില്ലാ ഓഫീസ്
സിവിൽ സ്‌റ്റേഷൻ, പാലക്കാട്- 678 001
ഫോൺ: - 0491- 2505398.


മലപ്പുറം: ജില്ലാ ഓഫീസര്‍
കേരള പിഎസ്‌സി ജില്ലാ  ഓഫീസ്
സിവിൽ സ്‌റ്റേഷൻ ന്യൂബ്ലോക്ക്‌


മലപ്പുറം - 676 505
ഫോൺ - 0483 2734308


വയനാട്:
ജില്ലാ ഓഫീസര്‍
കേരള പിഎസ്‌സി ജില്ലാ  ഓഫീസ്
രണ്ടാം നില, എംജിടി ബിൽഡിങ്‌സ്‌
നോര്‍ത്ത് കൽപ്പറ്റ.(പിഒ)
വയനാട് - 673 122. ഫോൺ - 04936- 202539.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 24. വിശദവിവരത്തിന്‌  https://www.keralapsc.gov.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top