26 April Friday

ഫാർമസിസ്റ്റ് ഗ്രേഡ് 2 ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ, ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 275/2018 ഫാർമസിസ്റ്റ് ഗ്രേഡ് 2 ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ പി എസ്‌ സി തീരുമാനിച്ചു.  വനം വകുപ്പിൽ, കാറ്റഗറി നമ്പർ 544/2017 റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഫോറസ്ട്രി ബരുദധാരികൾ) ഏകീകൃത ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

വകുപ്പുതല വാചാപരീക്ഷ

2019 ജൂലൈയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് അന്ധരായ ഉദ്യോഗസ്ഥർക്കുളള വാചാപരീക്ഷയ്ക്കായി സാധുവായ അപേക്ഷ സമർപ്പിച്ച എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥർക്ക് നവംബർ 13 ന് രാവിലെ 9.30 ന് എറണാകുളം മേഖലാ ഓഫീസിലും കോഴിക്കോട് മേഖലയിലെ ഉദ്യോഗസ്ഥർക്ക് നവംബർ 20 ന് രാവിലെ 9.30 ന് കോഴിക്കോട് മേഖലാ ഓഫീസിലും തിരുവനന്തപുരം മേഖലയിലെ ഉദ്യോഗസ്ഥർക്ക് നവംബർ 20 ന് രാവിലെ 9 ന് പിഎസ്സി ആസ്ഥാന ഓഫീസിലും വാചാ പരീക്ഷ നടത്തും. പരീക്ഷാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ അയച്ചിട്ടുണ്ട്. നവംബർ 10 നകം അറിയിപ്പ് ലഭിക്കാത്തവർ വകുപ്പുതല പരീക്ഷാവിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐2546303). പരീക്ഷാർത്ഥികൾ അസ്സൽ രേഖകൾ സഹിതം അനുവദിച്ചിരിക്കുന്ന സ്ഥലത്തും സമയത്തും ഹാജരാകണം.

അഭിമുഖം

ഫയർ ആൻഡ് റസ്ക്യൂ സർവ്വീസസ് വകുപ്പിൽ, കാറ്റഗറി നമ്പർ 68/2017  സ്റ്റേഷൻ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് നവംബർ 14 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും. വിശദാംശങ്ങൾ പ്രൊഫൈലിൽ ലഭിക്കും. ഇന്റർവ്യു മെമ്മോ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.കോളേജ് വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 74/2019  ലക്ചറർ ഇൻ മ്യൂസിക് (എൻസിഎ‐മുസ്ലിം) തസ്തികയിലേക്ക് നവംബർ 15 ന് രാവിലെ 9.30 നും കാറ്റഗറി നമ്പർ 72/2019, 75/2019, 76/2019 ലക്ചറർ ഇൻ മാത്തമാറ്റിക്സ് രണ്ടാം എൻസിഎ‐ എസ്ഐയുസി നാടാർ, ആറാം എൻസിഎ‐പട്ടികജാതി, പട്ടികവർഗം തസ്തികകളിലേക്ക് നവംബർ 15 നും പി എസ്‌ സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യു മെമ്മോ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജിആർ വിഭാഗവുമായി ബന്ധപ്പെടണം.

വ്യാവസായികപരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 593/2017  ജൂനിയർഇൻസ്ട്രക്ടർ (വയർമാൻ) (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ അർഹരായവർക്ക് നവംബർ 13 ന് പി എസ്‌ സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇത് സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, വ്യക്തിഗത അറിയിപ്പ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ എസ്ആർ 2 വിഭാഗവുമായി ബന്ധപ്പെടണം.

ഒഎംആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ, കാറ്റഗറി നമ്പർ 389/2017 വർക്ഷോപ്പ് അറ്റൻഡർ (ആർക്കിടെക്ച്ചറൽ അസിസ്റ്റന്റ്) (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേകമായുളള നിയമനം) തസ്തികയിലേക്ക് നവംബർ 12 രാവിലെ 7.30 മുൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.

 

ശാരീരിക അളവെടുപ്പ്/കായികക്ഷമതാ പരീക്ഷ

പൊലീസ്(ടെലികമ്മ്യൂണിക്കേഷൻസ്) വകുപ്പിൽ, കാറ്റഗറി നമ്പർ 104/2017 പൊലീസ് കോൺസ്റ്റബിൾ(ടെലികമ്യൂണിക്കേഷൻസ്) തസ്തികയിലേക്ക് നവംബർ 13 മുതൽ 25 വരെ തിയതികളിൽ വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അംഗീകൃത അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം. അല്ലാത്തവർക്ക്  വീണ്ടും അവസരം നൽകുന്നതല്ല.

പൊലീസ് വകുപ്പിൽ, കാറ്റഗറി നമ്പർ 653/2017 വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നവരിൽ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടിയിട്ടുളളവർക്കുളള കായികക്ഷമതാ പരീക്ഷയും, കാറ്റഗറി നമ്പർ 626/2017 മുതൽ 634/2017 വരെ വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ എൻസിഎ  നിയമനങ്ങൾക്കുളള ശാരീരികഅളവെടുപ്പും കായികക്ഷമതാ പരീക്ഷയും  നവംബർ 15 മുതൽ 29 വരെ തിയതികളിൽ വിവിധ

ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തും.നേരിട്ടുളള നിയമനത്തിന് (653/2017) അർഹത നേടിയിട്ടുളളവരിൽ അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസുമായും എൻസിഎ നിയമനങ്ങളുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ നവംബർ 10 ന് ശേഷം അതാത് ജില്ലാ ഓഫീസുകളുമായും ബന്ധപ്പെടണം.

വകുപ്പുതല പരീക്ഷ

കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് (ഫെബ്രുവരി 2019) ‐ ന്റെ ഓൺലൈൻ പരീക്ഷ 2019 നവംബർ 27, 28, ഡിസംബർ 2, 4, 7, 9 എന്നീ തിയതികളിൽ പിഎസ്സിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്  ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ  വ്യത്യസ്ത സമയങ്ങളിലായി നടത്തും. ടൈംടേബിൾ, സിലബസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ ടിക്കറ്റ് നവംബർ 17 മുതൽ ഡൗൺലോഡ് ചെയ്യാം.

മദ്രാസ് ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് (ആക്റ്റ് ആൻഡ് റൂൾസ്) ന്റെവകുപ്പുതല പരീക്ഷ (സ്പെഷ്യൽ ടെസ്റ്റ് – മാർച്ച് 2019) നവംബർ 20, 21 തിയതികളിൽ പി എസ്‌ സി യുടെ കോഴിക്കോട് ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ നടത്തും. ടൈം ടേബിൾ, സിലബസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ ടിക്കറ്റ് നവംബർ 12 മുതൽ ഡൗൺലോഡ് ചെയ്യാം.

ഒറ്റത്തവണപരിശോധന

സാമൂഹ്യനീതി വകുപ്പിൽ, കാറ്റഗറി നമ്പർ 221/2017 പ്രൊബേഷൻ ഓഫീസർഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ ആവശ്യമായി പ്രമാണങ്ങൾ അപ്ലോഡ് ചെയ്ത് പരിശോധനാവിധേയമാക്കാത്തവർക്ക് വേണ്ടി നവംബർ 12, 13, 14 തിയതികളിൽ ആസ്ഥാന ഓഫീസിൽ ് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും.  അറിയിപ്പ് ലഭിക്കാത്തവർ ജിആർ 9 വിഭാഗവുമായി ബന്ധപ്പെടണം

(ഫോ: 0471 2546446).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top