26 April Friday

PSC

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

വർക്ഷോപ്പ് അറ്റൻഡർ സാധ്യതാപട്ടിക

വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 395/2017 വർക്ഷോപ്പ് അറ്റൻഡർ മെഷീനിസ്റ്റ് (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 392/2017 വർക്ഷോപ്പ് അറ്റൻഡർ എംആർഎസി (പട്ടികജാതി /പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 24/2019 പ്രകാരം കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിൽ എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) ഓൺലൈൻ പരീക്ഷ നടത്തും. മത്സ്യഫെഡിലെ നിയമന ചട്ടങ്ങളുടെ ഭേദഗതി നിർദേശങ്ങൾ പിഎസ്സി പരിശോധിച്ച് സെയിൽസ്മാൻ തസ്തികയിലെ ഒഴിവുകളിൽ 50 ശതമാനം ഒഴിവുകൾ പൊതുവിഭാഗത്തിൽനിന്നും നിയമനം നടത്താനും  മത്സ്യത്തൊഴിലാളികളിൽനിന്നോ അവരുടെ ആശ്രിതരിൽനിന്നോ നിയമനം നടത്താനായി മാറ്റിവച്ച 10 ശതമാനം ഒഴിവുകൾ 30 ശതമാനമായി വർധിപ്പിച്ചും അവശേഷിക്കുന്ന 20 ശതമാനം, അംഗസംഘങ്ങളിലെ ജീവനക്കാരിൽനിന്നും നിയമനം നടത്താനും ചട്ടം ഭേദഗതി ചെയ്യും.

ഒറ്റത്തവണ പ്രമാണപരിശോധന

കാറ്റഗറി നമ്പർ 427/2016, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ തസ്തികയിലേക്ക്  സെപ്തംബർ 25, 26, 27 തിയതികളിൽ രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  ഒറ്റത്തവണ പ്രമാണ പരിശോധന നടത്തും. അറിയിപ്പ് പ്രൊഫൈൽ വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 2 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐ 2546324). കാറ്റഗറി നമ്പർ 56/2019  കോളേജ് വിദ്യാഭ്യാസവകുപ്പിൽ സംഗീത കോളേജുകളിലെ സപ്പോർടിങ് ആർടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് തസ്തികയിലേക്ക്  സെപ്തംബർ 26, 27, 28 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ഫോൺ : 0471‐2546447.

ഒഎംആർ പരീക്ഷ

കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 279/2018 ആരോഗ്യവകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 തസ്തികയിലേക്ക് സെപ്തംബർ 24 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.കാറ്റഗറി നമ്പർ 538/2017  കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡിൽ സിസ്റ്റം അനലിസ്റ്റ്(പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 292/2018 കേരള പബ്ലിക് സർവീസ് കമ്മിഷനിൽ പ്രോഗ്രാമർ (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 295/2018 കേരള സംസ്ഥാന ലാൻഡ് യൂസ് ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 64/2019 കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷനിൽ സിസ്റ്റം അനലിസ്റ്റ് (പാർട്് ഒന്ന്‐ ജനറൽ വിഭാഗം) തസ്തികകളിലേക്ക് ഒക്ടോബർ 04  രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 116/2017, 117/2017, 48/2019  ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) പ്രിലിമിനറി എക്സാമിനേഷൻ (പാർട്ഒന്ന് ‐ നേരിട്ടുളള നിയമനം, പാർട്ട്‐2 തസ്തികമാറ്റം മുഖേന, എൻസിഎ വിജ്ഞാപനം) തസ്തികകളിലേക്ക് ഒക്ടോബർ 5 പകൽ 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 17/2018 കൊല്ലം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നേഴ്സ് ഗ്രേഡ് 2 (ഹോമിയോ)(എൻസിഎ‐പട്ടികജാതി), കാറ്റഗറി നമ്പർ 132/2018  ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2, കാറ്റഗറി നമ്പർ 266/2018  ഗവ. ആയുർവേദ കോളേജിൽ സ്റ്റാഫ് നേഴ്സ് (അലോപ്പതി) തസ്തികകളിലേക്ക് സെപ്തംബർ 28  പകൽ 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ അംഗീകൃത അസ്സൽ തിരിച്ചറിയൽരേഖ സഹിതം ഹാജരാകണം.

ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ മാറ്റം

കാറ്റഗറി നമ്പർ 553/2017, 44/2019, 45/2019, 46/2019  വിവിധ വകുപ്പുകളിൽ സർജന്റ്, സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ തസ്തികകളിലേക്ക്  സെപ്തംബർ 27 ന് നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് തിരുവനന്തപുരം പിഎസ്സി ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ ്വ100202 മുതൽ ്വ100402 വരെയുളളവർ പിഎസ്സി കോഴിക്കോട് ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ രാവിലെ 10ന് ഹാജരാകണം. പുതുക്കിയ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top