25 April Thursday

ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 283/2018 ആരോഗ്യ വകുപ്പിൽ ഇലക്ട്രീഷ്യൻ, വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 385/2017  എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 394/2018 കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് (എൻസിഎ‐ എൽസി/എഐ), കാറ്റഗറി നമ്പർ 598/2017  വ്യാവസായിക പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്പക്ടർ (കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ്) പട്ടികജാതി/പട്ടികവർഗക്കാർക്ക് പ്രത്യേകമായുളള നിയമനം ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിൽ വയനാട് ജില്ലയിൽ കാറ്റഗറി നമ്പർ 270/2017  ലോവർപ്രൈമറി സ്കൂൾ അസിസ്റ്റന്റ്(തമിഴ്), കണ്ണൂർ, കാസർകോട് ജില്ലകളിൽ  268/2018 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്(തസ്തികമാറ്റം മുഖേന), വയനാട്, കണ്ണൂർ ജില്ലകളിൽ യഥാക്രമം കാറ്റഗറി നമ്പർ 175/2018, 179/2018 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക്)എൽപിഎസ്(ഒന്നാം എൻസിഎ‐ ഹിന്ദു നാടാർ, എൽസി/എഐ, കാസർകോട് ജില്ലയിൽ കാറ്റഗറി നമ്പർ 286/2018  ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്(തസ്തികമാറ്റം മുഖേന), ഇടുക്കി ജില്ലയിൽ

വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 29/2017 പാർട്്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൻസിഎ ‐പട്ടികജാതി). എറണാകുളം ജില്ലയിൽ കാറ്റഗറി നമ്പർ 641/2017, 642/2017 എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (എൻസിഎ‐എൽസി/എഐ, ഒബിസി). വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 310/2018 ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് അഭിമുഖം നടത്തും. തൃശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 270/2018  വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്കൃതം). പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 656/2017  വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(സംസ്കൃതം).  കോട്ടയം ജില്ലയിൽ കാറ്റഗറി നമ്പർ 528/2017  വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് രണ്ട് എച്ച്ഡിവി (ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് മീഡിയം/ഹെവി/പാസഞ്ചർ /ഗുഡ്സ്വെഹിക്കിൾ) എൻസിഎ‐ പട്ടികജാതി ഒഎംആർ പരീക്ഷ നടത്തും.

വകുപ്പുതലപരീക്ഷ മാറ്റി

സംസ്ഥാനത്തുണ്ടായ മഴക്കെടുതിമൂലം  14ന്‌ നിശ്ചയിച്ച വകുപ്പുതല പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

വിലക്കേർപ്പെടുത്തി

കൊല്ലം, കടക്കൽ, ആനപ്പാറ, ബിജി വിലാസത്തിൽ എസ്. സുദർശന്റെ മകൻ സോനു മോനെ പരീക്ഷാഹാളിൽ സ്മാർട്ട്വാച്ച് കൈവശം വച്ചതിനാൽ 2018 ഒക്ടോബർ 11 മുതൽ രണ്ട് വർഷത്തേക്ക് പിഎസ്സിയുടെ വിവിധ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കി.

അഭിമുഖം

കാറ്റഗറി നമ്പർ 32/2019  ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര) (എൻസിഎ‐പട്ടികജാതി) തസ്തികയിലേക്ക് 2019 സെപ്തംബർ 4 നും കാറ്റഗറി നമ്പർ 436/2016 ലീഗൽ മെട്രോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് സെപ്തംബർ 5, 6 നും പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ചും തൃശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 272/2017  വിദ്യാഭ്യാസവകുപ്പിൽ പാർട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം) തസ്തികയിലേക്ക് 2019 ആഗസ്ത് 21, 22 തിയതികളിൽ പാലക്കാട് ജില്ലാ പിഎസ്സി ഓഫീസിലും അഭിമുഖം നടത്തും.

നീന്തൽക്ഷമതാപരീക്ഷ

കാറ്റഗറി നമ്പർ 358/2016, 359/2016 ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ഫയർമാൻ‐ട്രെയിനി (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗക്കാർക്ക് പ്രത്യേകമായുളള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആഗസ്ത് 30, 31 തിയതികളിൽ തിരുവനന്തപുരം, കാര്യവട്ടത്തുളള ലക്ഷ്മി ഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ നീന്തൽ കുളത്തിൽ നീന്തൽ ക്ഷമതാപരീക്ഷ നടത്തും.

പ്രായോഗികപരീക്ഷ

കാറ്റഗറി നമ്പർ 253/2017  സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2 തസ്തികയിലേക്ക് 2019 ആഗസ്ത് 26, 27, 29 തിയതികളിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, ഗവ. ഐടിഐ യിൽ പ്രായോഗിക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ആഗസ്ത് 24 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ പിഎസ്സി ആസ്ഥാന ഓഫീസിലെ ജി ആർ 8 സെക്ഷനുമായി ബന്ധപ്പെടണം. (ഫോൺ: 0471 2546440)

അളവെടുപ്പ്

കാറ്റഗറി നമ്പർ 456/2016 ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 2019 ആഗസ്ത് 26 മുതൽ സെപ്തംബർ 4 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുളളവർക്ക് കൊല്ലം മേഖലാ ഓഫീസിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുളളവർക്ക് എറണാകുളം മേഖലാ ഓഫീസിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുളളവർക്ക് ആഗസ്ത് 26 മുതൽ സെപ്തംബർ 16 വരെ കോഴിക്കോട് മേഖലാ ഓഫീസിലും ശാരീരിക അളവെടുപ്പ് നടത്തും.കാറ്റഗറി നമ്പർ 457/2016 ജയിൽ വകുപ്പിൽ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 2019 സെപ്തംബർ 5, 6 തിയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുളളവർക്ക് കൊല്ലം മേഖലാ ഓഫീസിലും, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുളളവർക്ക് സെപ്തംബർ 5 ന് എറണാകുളം മേഖലാ ഓഫീസിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്് ജില്ലകളിലുളളവർക്ക് സെപ്തംബർ 17, 23 തിയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിലും ശാരീരിക അളവെടുപ്പ് നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.  ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും തിയതിയിലും ഹാജരാക്കണം.

പരസ്യലേല വിജ്ഞാപനം

നശിപ്പിക്കുവാൻ പാകമായ ഉത്തരകടലാസുകൾ, ഉപയോഗശേഷമുളള പഴയ ചോദ്യപേപ്പറുകൾ, ഒഎംആർ ഷീറ്റുകൾ എന്നിവ 2019 ആഗസ്ത് 27 ന് പകൽ രണ്ടിന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് പരസ്യലേലം ചെയ്യും. വിശദവിവരങ്ങൾ വെബ്സൈറ്റിലെ ടെൻഡർ ലിങ്കിൽ ലഭിക്കും.

ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിന്
ഇ‐വേക്കൻസി സോഫ്റ്റ്വേർ

വിവിധ വകുപ്പുകൾ/ കമ്പനി/ ബോർഡ്/ കോർപറേഷനുകൾ/ പി.എസ്.സി. വഴി നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങളിൽനിന്നും 2019 സെപ്തംബർ 1 മുതൽ ഇ‐വേക്കൻസി സോഫ്റ്റ്വേർ വഴി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ മാത്രമേ സ്വീകരിക്കൂ.

 

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 403/2017  ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാം സൂപ്രണ്ട് തസ്തികയിലേക്ക് 2019 ആഗസ്ത് 29 ന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണവെരിഫിക്കേഷൻ നടത്തും.  അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജിആർ 1 സി. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐2546325).

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top