01 July Tuesday

വകുപ്പുതലപരീക്ഷ മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

  സംസ്ഥാനത്തുണ്ടായ മഴക്കെടുതിമൂലം  ആഗസ്ത് 14,17, 18 തിയതികളിൽ നടത്താൻ നിശ്ചയിച്ച വകുപ്പുതല പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ഒറ്റത്തവണ വെരിഫിക്കേഷൻ

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 277/2017  വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആഗസ്ത് 17 മുതൽ 21 വരെ തിയതികളിൽ രാവിലെ 10.30 മുതൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.  കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 123/2017 പ്രകാരം റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒറ്റത്തവണ വെരിഫിക്കേഷന്  ആഗസ്ത് 12ന് ഹാജരാകാൻ അറിയിപ്പ് ലഭിച്ചവർ 19 ന് ജില്ലാ ഓഫീസിൽ ഹാജരാകണം.

അഭിമുഖം

കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 272/2017 വിദ്യാഭ്യാസ വകുപ്പിൽ പാർട്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്(മലയാളം) തസ്തികയിലേക്ക് ആഗസ്ത് 20, 21 തിയതികളിൽ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top