16 April Tuesday

ആയുർവേദ തെറാപിസ്റ്റ് സാധ്യതാപട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 206/2018  ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (എൻസിഎ ‐ മുസ്ലിം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ PSC തീരുമാനിച്ചു. വയനാട് ജില്ലയിൽ കാറ്റഗറി നമ്പർ 470/2017 വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദു) (എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ). വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 69/2018 മുതൽ 75/2018 വരെ വിവിധ വകുപ്പുകളിൽ ആയ, എറണാകുളം, ഇടുക്കി ജില്ലകളിൽ കാറ്റഗറി നമ്പർ 189/2018, 190/2018  ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ ആയുർവേദ കോളേജിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (എൻസിഎ ‐ ധീവര, പട്ടികജാതി വിഭാഗക്കാർ മാത്രം) അഭിമുഖം നടത്തും

അഭിമുഖം

കാറ്റഗറി നമ്പർ 6/2019 മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (രണ്ടാം എൻസിഎ ‐പട്ടികജാതിവിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്തുമതസ്ഥർ) തസ്തികയിലേക്ക്  ആഗസ്ത് എട്ടിന്  PSC  ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾ പ്രൊഫൈലിൽ.

കാറ്റഗറി നമ്പർ 336/2018 ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (എൻസിഎ‐എൽസി/എഐ) തസ്തികയിലേക്ക് ആഗസ്ത് ഏഴിനും കാറ്റഗറി നമ്പർ 330/2018  ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (എൻസിഎ‐പട്ടികവർഗം) തസ്തികയിലേക്ക് ആഗസ്ത് 7, 8 നും PSC ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒറ്റത്തവണ
വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 337/2017 പ്രകാരം കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി തസ്തികയിലേക്ക് PSC ആസ്ഥാന ഓഫീസിലും ആഗസ്ത് 13 മുതൽ എറണാകുളം മേഖലാ ഓഫീസിലും ആഗസ്ത് 12 മുതൽ കോഴിക്കോട് മേഖല ഓഫീസിലും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

കാറ്റഗറി നമ്പർ 443/2016 ഭൂജല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരിൽ, അപേക്ഷകളുടെ പരിശോധനയ്ക്കാവശ്യമായ പ്രമാണങ്ങൾ ഹാജരാക്കേണ്ട ഉദ്യോഗാർഥികൾക്ക് മാത്രമായി 2019 ആഗസ്ത് 5, 6 നും കാറ്റഗറി നമ്പർ 342/2017 ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ആഗസ്ത് 6, 7 നും കാറ്റഗറി നമ്പർ 401/2017 കേരള ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ തസ്തികയിലേക്ക് ആഗസ്ത് 12, 13, 14 നും PSC  ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

വകുപ്പുതല പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

2019 ജൂലൈയിലെ വകുപ്പ്തല പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top