26 April Friday

PSC

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

കാറ്റഗറി നമ്പർ 221/2017 സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് രണ്ട് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു.ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 320/2018 (മൂന്നാം എൻസിഎ ‐ മുസ്ലിം), 321/2018 (മൂന്നാം എൻസിഎ പട്ടികജാതി വിഭാഗക്കാർ), 323/2018 (മൂന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ) പ്രകാരം ജൂനിയർ കൺസൽട്ടന്റ് (ജനറൽ സർജറി), കാറ്റഗറി നമ്പർ 318/2018, 319/2018  ജൂനിയർ കൺസൽട്ടന്റ് (അനസ്തേഷ്യ) മൂന്നാം എൻസിഎ ‐ മുസ്ലിം, പട്ടികജാതിവിഭാഗക്കാർ മാത്രം. കാറ്റഗറി നമ്പർ 443/2017 പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ റെക്കോർഡിങ് അസിസ്റ്റന്റ് (ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ), എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ കാറ്റഗറി നമ്പർ 218/2018 ഹോമിയോപ്പതി വകുപ്പിൽ (പട്ടികവർഗക്കാർക്ക് മാത്രം) ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കാറ്റഗറി നമ്പർ 312/2018 അച്ചടിവകുപ്പിൽ (പട്ടികവർഗക്കാർക്ക് പ്രത്യേകമായുളള) ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ് രണ്ട് അഭിമുഖം നടത്തും. കാറ്റഗറി നമ്പർ 42/2018, 43/2018, 44/2018  ഫയർ ആൻഡ് റസ്ക്യൂ സർവീസസിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപറേറ്റർ (ട്രെയിനി) രണ്ടാം എൻസിഎ‐ പട്ടികവർഗം, വിശ്വകർമ, പട്ടികജാതിവിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്തുമതക്കാർ ഓൺലൈൻ/ഒഎംആർ പരീക്ഷ നടത്തും.

നിയമന പരിശോധനക്ക് ഫീസ് ഈടാക്കും

2019 ജൂലൈ എട്ട് മുതൽ നിയമന പരിശോധനക്ക് ഹാജരാകുന്ന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ 0051-PSC-800-State PSC-99-Other receipts  എന്ന ശീർഷകത്തിൽ 210 രൂപ അടച്ച് അസ്സൽ ചലാൻ സഹിതം നിയമന പരിശോധനക്ക് ഹാജരാകണം.  പ്രസ്തുത ഫീസ് അടയ്ക്കുന്ന ജീവനക്കാർക്ക് മാത്രമേ സർവീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്ക് അയച്ച് നൽകൂ.

ഒഎംആർ പരീക്ഷ/
യൂണിവേഴ്സിറ്റി കോളേജിലെ
പരീക്ഷാസെന്ററിൽ മാറ്റം

കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (എൻസിഎ.‐ മുസ്ലിം, പട്ടികജാതി, പട്ടികവർഗം, ഒബിസി, എൽസി/എഐ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ, പട്ടികജാതിവിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്തുമതസ്ഥർ, വിശ്വകർമ്മ, ധീവര) തസ്തികയിലേക്ക്  ജൂലൈ 27 ന് പകൽ 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഈപരീക്ഷക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അനുവദിച്ച സെന്റർ നമ്പർ ഒന്നിൽ ഉൾപ്പെട്ട രജിസ്റ്റർനമ്പർ 504361 മുതൽ 504660 വരെയുളളവർ തിരുവനന്തപുരം, ഗവ.ആർട്സ് കോളേജ് സെന്റർഒന്നിലും, സെന്റർ രണ്ടിൽ ഉൾപ്പെട്ട 504661 മുതൽ 504960 വരെയുളളവർ തിരുവനന്തപുരം, ഗവ. ആർട്സ് കോളേജ് സെന്റർ രണ്ടിലും, സെന്റർ മൂന്നിൽ ഉൾപ്പെട്ട 504961 മുതൽ 505260 വരെയുളളവർ തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജ്, സെന്റർ ഒന്നിലും, സെന്റർ നാലിൽഉൾപ്പെട്ട 505261 മുതൽ 505560 വരെയുളളവർ തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജ്, സെന്റർ രണ്ടിലും പരീക്ഷ എഴുതണം.

വുമൺ സിവിൽ എക്സൈസ്
ഓഫീസർ: പുന:പരീക്ഷ

ജൂലൈ 27 ന് എക്സൈസ് വകുപ്പിൽ വുമൺ സിവിൽ/എക്സൈസ് ഓഫീസർ (എൻസിഎ. വിജ്ഞാപനം)(കാറ്റഗറി നമ്പർ 196/2018 മൂതൽ 205/2018 വരെ) എന്ന തസ്തികയുടെ പൊതുപരീക്ഷയോടൊപ്പം എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തികക്ക് (കാറ്റഗറി നമ്പർ 501/2017) കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷ സമർപ്പിച്ച് കോഴിക്കോട് ഉൾപ്പടെ വിവിധ ജില്ലകളിലായി 2018 ഫെബ്രുവരി 24 ന് പരീക്ഷ എഴുതിയ 15,153 ഉദ്യോഗാർത്ഥികളെയും, കോഴിക്കോട് 2399 ‐ാം നമ്പർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റർ നമ്പർ 428126 എന്ന ഉദ്യോഗാർത്ഥിയെയും കണ്ണൂർ ജില്ലയുടെ 2526‐ാം നമ്പർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയിരുന്ന കണ്ണൂർ ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റർ നമ്പർ 461465, 461466, 461468, 461472, 461473 എന്നീ അഞ്ച് ഉദ്യോഗാർത്ഥികളെയും ഉൾപ്പെടുത്തി ഒഎംആർ പുന:പരീക്ഷ നടത്തും.

അഭിമുഖം

കാറ്റഗറി നമ്പർ 255/2017 കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ് തസ്തികയിലേക്ക്(തസ്തികമാറ്റം മുഖേന) 2019 ആഗസ്ത് എട്ടിന്് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 418/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽമെഡിസിൻ തസ്തികയിലേക്ക് 2019 ജൂലൈ 27 മുതൽ 30 വരെ തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും

എഴുത്ത് പരീക്ഷ

കാറ്റഗറി നമ്പർ 46/2016 പ്രകാരം കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അസിസ്റ്റന്റ്(കന്നട) തസ്തികയിലേക്ക് 2019 ആഗസ്ത് മൂന്നി ന് രാവിലെ 8.30 മുതൽ 1.00 മണിവരെ ഒന്നും രണ്ടും പേപ്പറുകൾക്കുളള എഴുത്ത് പരീക്ഷ (ഓൺസ്ക്രീൻ മാർക്കിങ്) നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ

 

ഒറ്റത്തവണ വെരിഫിക്കേഷൻ

വിവിധ കമ്പനി/ ബോർഡ്/ കോർപറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ 113/17) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ആസ്ഥാന ഓഫീസിൽ ആഗസ്ത് 5 വരെ പ്രവൃത്തിദിവസങ്ങളിൽ നടത്തും. ഫോൺ: 04712546434 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top