29 March Friday

നിയമന ശുപാർശ നേരിട്ട് കൈമാറും

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

നിയമന ശുപാർശ മെമ്മോ (അഡ്വൈസ്‌ മെമ്മോ) ഉദ്യോഗാർഥികൾക്ക് കമീഷന്റെ ഓഫീസിൽവച്ച് നേരിട്ട് കൈമാറാൻ പിഎസ്സി തീരുമാനിച്ചു. നിലവിൽ സാധാരണ തപാലിലാണ് അഡ്വൈസ്‌  മെമ്മോ അയക്കുന്നത്. പലപ്പോഴും ഉദ്യോഗാർഥികൾക്ക് ഇത് ലഭിക്കുന്നില്ലിന്നെ പരാതിയുണ്ട്. അഡ്വൈസ്‌ മെമ്മോയുടെ ഡ്യൂപ്ലിക്കേറ്റ് നൽകുന്നതിന് നിലവിൽ വ്യവസ്ഥയില്ല. പകരം നിയമന ശുപാർശ ചെയ്തുവെന്ന അറിയിപ്പ് നൽകാനേ കഴിയൂ. നിയമന ശുപാർശ കമീഷന്റെ ഓഫീസിൽ നേരിൽ ഹാജരായി ഉദ്യോഗാർഥി കൈപ്പറ്റുന്നതോടെ അതിന് പരിഹാരമാകും. ജൂലൈ 25 മുതൽ അംഗീകരിക്കുന്ന നിയമന ശുപാർശകൾക്കാണ് പുതിയ നടപടിക്രമം ബാധകമാകുക. ആഗസ്ത്് അഞ്ചിന് കമീഷന്റെ ആസ്ഥാന ഓഫീസിൽ ഈ നടപടി ക്രമമനുസരിച്ച് അഡ്വൈസ്‌  മെമ്മോ വിതരണമാരംഭിക്കും. മറ്റ് മേഖല/ ജില്ലാ ഓഫീസുകളിൽ തുടർന്നുളള ദിവസങ്ങളിലായി വിതരണംചെയ്യും. അഡ്വൈസ്‌ മെമ്മോ വിതരണംചെയ്യുന്ന തിയതി അടക്കമുളള വിവരം ഉദ്യോഗാർഥികൾക്ക് തപാൽ, പ്രൊഫൈൽ, മൊബൈൽ സന്ദേശങ്ങളിലൂടെ നൽകും. നിശ്ചിതദിവസം കൈപ്പറ്റാത്ത ഉദ്യോഗാർഥികൾക്ക് തുടർന്നുളള ദിവസങ്ങളിലും അതത് പിഎസ്സി ഓഫീസിൽനിന്നും കൈപ്പറ്റാം. ജോലിയിൽ പ്രവേശിക്കുമ്പോഴും തുടർന്ന് നിയമന പരിശോധനാവേളയിലും അഡ്വൈസ്‌  മെമ്മോ അത്യന്താപേക്ഷിത രേഖയാണ്. നിയമന ശുപാർശ മെമ്മോ ഉദ്യോഗാർഥിയാണ് കൈപ്പറ്റുന്നതെന്ന് ഇതിലൂടെ കമീഷന് ഉറപ്പാക്കാം. ഉദ്യോഗാർഥികൾ കൈപ്പറ്റാത്ത അഡ്വൈസ്‌  മെമ്മോകളിൽനിന്നും നിയമനത്തിനായി ഹാജരാകാത്ത ഉദ്യോഗാർഥികളുടെ വിവരം കമീഷന് മനസ്സിലാക്കാനും എൻജെഡി ഒഴിവിലേക്കുളള നിയമന ശുപാർശ നടപടി ത്വരിതപ്പെടുത്താനും നടപടിക്രമം സഹായകരമാകും. തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 495/2017  ഗവ. ആയുർവേദ കോളേജിൽ റെക്കോഡ് അസിസ്റ്റന്റ് (എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ) അഭിമുഖം നടത്തും.

പിഎസ്സിയിൽ സിസ്റ്റം
അനലിസ്റ്റ്/ സീനിയർ പ്രോഗ്രാമർ ചുരുക്കപ്പട്ടിക

കാറ്റഗറി നമ്പർ 21/2018 പിഎസ്സിയിൽ സിസ്റ്റം അനലിസ്റ്റ്/ സീനിയർ പ്രോഗ്രാമർ,  440/2016 ഭൂജല വകുപ്പിൽ കെമിക്കൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 142/2018, 145/2018, 143/2018, 144/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (ഒന്നാം എൻസിഎ‐എൽസി/എഐ, മുസ്ലിം, ഒബിസി, പട്ടികജാതിക്കാർ മാത്രം), കാറ്റഗറി നമ്പർ 147/2018, 146/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (ഒന്നാം എൻസിഎ‐വിശ്വ കർമ, ഹിന്ദു നാടാർ), കാറ്റഗറി നമ്പർ 151/2018, 152/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻഫിസിയോളജി (ഒന്നാം എൻസിഎ‐ പട്ടികജാതിക്കാർ മാത്രം, എൽസി/എഐ), കാറ്റഗറി നമ്പർ 150/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (ഒന്നാം എൻസിഎ‐പട്ടികജാതിക്കാർ മാത്രം), കാറ്റഗറി 32/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി (ഒന്നാം എൻസിഎ‐ ഒബിസി) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഒറ്റത്തവണ വെരിഫിക്കേഷൻ

 കാറ്റഗറി നമ്പർ 123/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്സ് തസ്തികയിലേക്ക് ജൂലൈ 15 മുതൽ 18 വരെയും ജൂലൈ 22 മുതൽ 24 വരെയും പിഎസ്സി ആസ്ഥാന ഓഫീസിലും കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 23/2018 ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി  23 ന് പിഎസ്സി ആസ്ഥാന ഓഫീസിലും ജൂലൈ 22 , 23 തിയതികളിൽ എറണാകുളം മേഖലാ ഓഫീസിലും ജൂലൈ 18, 19 തിയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിലും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ.

പ്രായോഗിക/ ഡ്രൈവിങ് പരീക്ഷ

കാറ്റഗറി നമ്പർ 469/2016  ഫയർ ആൻഡ് റസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപറേറ്റർ തസ്തികയിലേക്ക്  ജൂലൈ 18 ന് തിരുവനന്തപുരം, വട്ടിയൂർക്കാവിലുളള സെൻട്രൽ പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ പ്രായോഗിക/ഡ്രൈവിങ് പരീക്ഷ (എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും) നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.

അഭിമുഖം

കാറ്റഗറി നമ്പർ 285/2017 പട്ടികജാതി, പട്ടികവർഗക്കാരിൽനിന്നുളള പ്രത്യേക തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് വകുപ്പിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് സബ് ഇൻസ്പക്ടർ (ട്രെയിനി) തസ്തികയിലേക്ക്  ജൂലൈ 19 ന് രാവിലെ 9.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

വകുപ്പ്തല പരീക്ഷാഫലം

2019 ജനുവരി മാസത്തെ വകുപ്പ്തല പരീക്ഷയുടെ ഭാഗമായി നടന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം (തമിഴ്/കന്നഡ) പാർട്‐ എ എഴുത്തുപരീക്ഷയുടെയും വാചാ പരീക്ഷ പാർട് ‐ ബിയുടെയും ഫലം വകുപ്പ്തല പരീക്ഷാ പ്രൊഫൈലിൽ ലഭിക്കും.

ഒറ്റത്തവണ വെരിഫിക്കേഷൻ

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 659/2017  എക്സൈസ് വകുപ്പിൽ ഡ്രൈവർ തസ്തികയിലേക്ക് 2019 ജൂലൈ 19, 20 തിയതികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

വിലക്കേർപ്പെടുത്തി

കൊല്ലം, ഈസ്റ്റ് കല്ലട, കൊടുവിള, നെടുവിള ചരുവിൽ വീട്ടിൽ നെൽസൺ മകൾ ഷൈനി മേരിക്കുട്ടി എന്ന ഉദ്യോഗാർഥിയെ കൃത്രിമ രേഖ ഹാജരാക്കി എന്ന കാരണത്താൽ 2018 ഡിസംബർ 21 മുതൽ ഒരുവർഷത്തേക്ക് പിഎസ്സി പരീക്ഷകളിൽനിന്നും ഒഴിവാക്കി.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 579/2017, 580/2017 പ്രകാരം കേരള സംസ്ഥാന ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്് ഒന്ന്‐ നേരിട്ടുളള നിയമനം, പാർട്് രണ്ട്‐ തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് ജൂലൈ 20 ന് പകൽ 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top