24 April Wednesday

അസിസ്റ്റന്റ് ജിയോളജിസ്റ്റ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

കാറ്റഗറി നമ്പർ 361/2017 മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ്, കാറ്റഗറി നമ്പർ 568/2017  കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്/സിറോളജിക്കൽ അസിസ്റ്റന്റ്, ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 278/2017 തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ എന്നിവയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരിുമാനിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളിൽ കാറ്റഗറി നമ്പർ 647/2017, 648/2017 (ഒന്നാം എൻസിഎ‐എസ്സി, ഒബിസി), കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 649/2017 (രണ്ടാം എൻസിഎ ‐മുസ്ലിം) പ്യൂൺ/വാച്ച്മാൻ (പാർട്ട് ഒന്ന്‐നേരിട്ടുളള നിയമനം) സാധ്യത പട്ടിക പ്രസിദ്ധീകരിക്കും കാറ്റഗറി നമ്പർ 155/2018 ആരോഗ്യവകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) ഒന്നാം എൻസിഎ‐ എസ്ഐയുസി നാടാർ, തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 208/2018 വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപറേറ്റർ (ഒന്നാം എൻസിഎ ‐ മുസ്ലിം), പത്തനംതിട്ട ജില്ലയിൽ കാറ്റഗറി നമ്പർ 171/2018  വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (ഹിന്ദി) ഒന്നാം എൻസിഎ‐എൽസി/എഐ അഭിമുഖം നടത്തും.

ഒഴിവുകൾ സ്വീകരിക്കുന്ന രീതി തുടരും

തപാൽ, ഇ‐മെയിൽ, ഇ‐വേക്കൻസി മുഖേന ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി 2019 ആഗസ്ത് 31 വരെ തുടരും.

അഭിമുഖം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളേജുകൾ) ക്ലേ വർക്കർ തസ്തികയിലേക്ക്  ജൂലൈ അഞ്ചിനും കാറ്റഗറി നമ്പർ 15/2016  വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്ര ക്ടർ (സർവേയർ) ജൂലൈ 5, 10, 11, 12 നും  99/2017 കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ‐ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ മാർക്കറ്റിങ് മാനേജർ ജൂലൈ അഞ്ചിനും  159/2016 നഗര ഗ്രാമാസൂത്രണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ (ഡിപാർട്്മെന്റൽ ക്വാട്ട) തസ്തികയിലേക്ക് ജൂലൈ 5നും കാറ്റഗറി നമ്പർ 331/2017  കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് തസ്തികയിലേക്ക് ജൂലൈ 5 മുതലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 226/2018 ലിഫ്റ്റ് മെക്കാനിക് (എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ), കാറ്റഗറി നമ്പർ 338/2018 റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 (ലെതർ വർക്സ്)(ഒന്നാം എൻസിഎ‐മുസ്ലിം),  346/2018  റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 (ഓർത്തോട്ടിക്സ്)(ഒന്നാം എൻസിഎ‐മുസ്ലിം), കാറ്റഗറി നമ്പർ 135/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ആനാട്ടമി (എൻസിഎ ‐ എസ്‌സി) തസ്തികകളിലേക്ക് ജൂലൈ 4 നും കാറ്റഗറി നമ്പർ 136/2018, 138/2018, 140/2018, 141/2018 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (എൻസിഎ‐മുസ്ലിം,എസ്ഐയുസി നാടാർ, എസ്‌ടി., എസ്സിസിസി, ധീവര) ജൂലൈ 3 നും കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ) (എൻസിഎ‐ഈഴവ) തസ്തികയി

ലേക്ക് ജൂലൈ 5 നും കാറ്റഗറി നമ്പർ 535/2017 ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (പട്ടികജാതി/ പട്ടികവർഗക്കാർക്കായി മാത്രം) തസ്തികയിലേക്ക് ജൂലൈ 3, 4 ന് രാവിലെ 8.00 നും 10.30 നും കാറ്റഗറി നമ്പർ 294/2016 കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗക്കാർക്കായി മാത്രം) ജൂലൈ 4നും നിർദിഷ്ട യോഗ്യതയുളളവർക്ക് പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 256/2018 കേരള സംസ്ഥാന എസ്‌സി/എസ്‌ടി ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ജൂലൈ 9 ന് രാവിലെ 7.30 മുതൽ 9.15 വരെയും വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 134/2018, 277/2018, 278/2018  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കാറ്റഗറി നമ്പർ 280/2018, 281/2018, 311/2018  ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, കാറ്റഗറി നമ്പർ 282/2018 എൻസിസി സൈനിക ക്ഷേമവകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്/ക്ലർക്ക് ‐ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടന്മാർക്ക് മാത്രം), കാറ്റഗറി നമ്പർ 389/2018 വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡ്/ലോക്കൽ അതോറിറ്റിയിൽ ടൈപ്പിസ്റ്റ് ക്ലർക്്/ ക്ലർക്് ടൈപ്പിസ്റ്റ്, കാറ്റഗറി നമ്പർ 394/2018 കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് ജൂലൈ 6 ന് പകൽ 1.30 മുതൽ 3.15 വരെയും ഒഎംആർ പരീക്ഷ നടത്തും.കൺഫർമേഷൻ നൽകിയതിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.

വുമൺ സിവിൽ എക്സൈസ്
ഓഫീസർ‐ പുന:പരീക്ഷ

കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 501/2017  എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്ക് പരീക്ഷ എഴുതിയവർക്കും കണ്ണൂർ ജില്ലയിൽ സെന്റർ നമ്പർ 2526 ൽ പരീക്ഷ എഴുതിയ 461465, 461466, 461468, 461472, 461473 രജിസ്റ്റർ നമ്പരുകാർക്കും കോഴിക്കോട് ജില്ലയിൽ സെന്റർ നമ്പർ 2399 ൽ മലപ്പുറം ജില്ലയിലേക്ക് പരീക്ഷ എഴുതിയ 428126 രജിസ്റ്റർ നമ്പരുളള ഉദ്യോഗാർഥിക്കും കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (എൻസിഎ വിജ്ഞാപനം) തസ്തികയിലേക്ക് ജൂലൈ 27 ന് നടത്തുന്ന ഒഎംആർ പൊതുപരീക്ഷയോടൊപ്പം പുന:പരീക്ഷ നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top