26 April Friday

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ എൽഡി ക്ലർക്‌ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

പൊതുമരാമത്ത് വകുപ്പിൽ വയനാട്, പത്തനംതിട്ട ജില്ലകളിൽ കാറ്റഗറി നമ്പർ 281/2017  ലൈൻമാൻ (ഇലക്ട്രിക്കൽ വിങ്), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 343/2017 ജൂനിയർ അനലിസ്റ്റ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കാറ്റഗറി നമ്പർ 221/2016  എൽഡി ക്ലർക്ക്്/ രണ്ടാം ഗ്രേഡ് അസിസ്റ്റന്റ്, കേരള വാട്ടർ അതോറിറ്റിയിൽ കാറ്റഗറി നമ്പർ 446/2016  സർവേയർ ഗ്രേഡ് രണ്ട് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു.

കൊല്ലം, കോഴിക്കോട്, കാസർകോട്് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ130/2018  ഹൈസ്കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ്‐ തസ്തികമാറ്റം വഴിയുള്ള നിയമനം), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 173/2018 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ഒന്നാം എൻസിഎ‐ എസ്സി), കൊല്ലം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 176/2018  ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്(ഒന്നാം എൻസിഎ‐ഈഴവ/തിയ്യ/ബില്ലവ), കൊല്ലം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 179/2018 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ഒന്നാം എൻസിഎ‐എൽസി/എഐ), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 180/2018 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ഒന്നാം എൻസിഎ‐ എസ്ഐയുസി‐ നാടാർ),  പൊതുവിദ്യാഭ്യാസ വകുപ്പിൽ കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 187/2018 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ‐എൻസിഎ‐ധീവര), കണ്ണൂർ ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജുകൾ കാറ്റഗറി നമ്പർ 9/2019 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) (എൻസിഎ‐എൽസി/എഐ) അഭിമുഖം നടത്തും.

 ഒഎംആർ പരീക്ഷ

വ്യവസായ പരീശീലന വകുപ്പിൽ കാറ്റഗറി നമ്പർ 390/2017 പ്രകാരം വർക്ക്ഷോപ്പ് അറ്റൻഡർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) (പട്ടികജാതി/പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 391/2017  വർക്ക്ഷോപ്പ് അറ്റൻഡർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികൾക്ക് ഏപ്രിൽ രണ്ടിന് രാവിലെ 10.30 മുതൽ 12.15 വരെയും കാറ്റഗറി നമ്പർ 372/2017  ജൂനിയർ ഇൻസ്ട്രക്ടർ (സോഫ്റ്റവെയർ ടെസ്റ്റിങ് അസിസറ്റന്റ്), കാറ്റഗറി നമ്പർ 377/2017 പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഡാറ്റാബേസ് സിസറ്റംഅസിസ്റ്റന്റ്) തസ്തികക്ക് ഏപ്രിൽ മൂന്നിന് രാവിലെ 10.30 മുതൽ 12.15 വരെയും ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

 

ഓൺലൈൻ പരീക്ഷ

പിഎസ്‌സി ഒൺലൈൻ പരീക്ഷകൾ സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എൻജിനിയറിങ്് കോളേജുകളിലേക്ക് വ്യാപിപ്പിക്കും. എൻജിനിയറിങ് കോളേജുകളിലെ സംവിധാനം കൂടി ഉപയോഗപ്പെടുത്തി കൂടുതൽ സീറ്റുകൾ ഓൺലൈൻ പരീക്ഷക്ക് സജ്ജമാക്കുന്നതിന് തയ്യാറുള്ള കോളേജ് അധികാരികളിൽനിന്നും സമ്മതപത്രം ക്ഷണിച്ചുള്ള അറിയിപ്പ് പിഎസ്‌സിയുടെ website ൽ ലഭ്യമാകും.

 

ഇന്റർവ്യു

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 571/2014 പ്രകാരം മുനിസിപ്പൽ കോമൺ സർവ്വീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികക്ക് മാർച്ച് 27, 28, 29 തിയതികളിലും  കാറ്റഗറി നമ്പർ 100/2018  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എൻസിഎ‐എസ്സി) മാർച്ച് 29 നും കാറ്റഗറി നമ്പർ 507/2017 ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്സ് (ഒന്നാം എൻസിഎ‐എസ്‌സി)  ഏപ്രിൽ 4, 5 തിയതികളിലും പിഎസ്‌സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യു നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 220/2016  ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് തസ്തികക്ക് 2019 മാർച്ച് 28, 29 തിയതികളിലുമായി പിഎസ്‌സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ  ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.

 

വകുപ്പുതല പരീക്ഷ

ഏപ്രിൽ 23, 24 തിയതികളിൽ നടത്താൻ നിശ്ചയിച്ച വകുപ്പുതല പരീക്ഷകൾ പാർലമെന്റ് ഇലക്ഷൻ കാരണം ഏപ്രിൽ ഒമ്പത്, 11 തിയതികളിൽ നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

 

വിലക്കേർപ്പെടുത്തി

പത്തനംതിട്ട ജില്ലയിൽ കലൻഞ്ഞൂർ ആലുംമൂട്ടിൽ എൻ കെ ശശിധരൻ പിള്ളയുടെ മകൻ അരുൺ ദേവ് എസ് എന്ന ഉദ്യോഗാർത്ഥിയെ തിരിച്ചറിയൽ പത്രികയിൽ തിരുത്തൽ വരുത്തിയ കാരണത്താൽ 2018 ആഗസ്ത്  18  മുതൽ പിഎസ്സി പരീക്ഷയിൽ പങ്കെടുക്കുന്നതിൽനിന്നും സ്ഥിരമായി വിലക്കേർപ്പെടുത്തി.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top