29 March Friday

വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 367/2016 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഓഫീസ് സെക്രട്ടറിഷിപ്പ്) (എന്‍സിഎ - മുസ്ലീം)   തസ്തികയ്ക്ക് 2018 ജൂലൈ 12 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 290/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ ട്യൂബര്‍കുലോസിസ് & റെസ്പിറേറ്ററി മെഡിസിന്‍ (പള്‍മണറി മെഡിസിന്‍) (ഒന്നാം എന്‍.സി.എ.ഈഴവ/തിയ്യ/ബില്ലവ)  തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂലൈ 16 നും, കാറ്റഗറി നമ്പര്‍ 150/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ ഒഫ്താല്‍മോളജി (ഒന്നാം എന്‍.സി.എ.മുസ്ലീം/മാപ്പിള) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂലൈ 17 നും, കാറ്റഗറി നമ്പര്‍ 502/2017 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക്‌സ്) ഹെഡ് ഓഫ് സെക്ഷന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂലൈ 24, 25, 26 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

വകുപ്പുതല  പരീക്ഷ
2018 ജൂലൈയിലെ വകുപ്പുതല പരീക്ഷ 25.07.2018 മുതല്‍ 18.08.2018 വരെ നടത്തുന്നു.  വകുപ്പുതലപരീക്ഷ ടൈംടേബിളും പരീക്ഷാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും കമ്മിഷന്റെ വെബ്‌സൈറ്റിലും പി.എസ്.സി. ബുള്ളറ്റിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം പോലീസ് വകുപ്പില്‍ വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ (വനിത പോലീസ് കോണ്‍സ്റ്റബിള്‍), കാറ്റഗറി നമ്പര്‍ 657/2017 പ്രകാരം പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകളിലേയ്ക്ക്്  2018 ജൂലൈ 22 ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഒ.എം.ആര്‍. പരീക്ഷയ്ക്ക് തെരഞ്ഞെടുത്തിരുന്ന ക്രൈസ്റ്റ് രാജ് എച്ച്.എസ്. കുറ്റിപ്പുഴ, എറണാകുളം സെന്റര്‍ ഒന്ന് & രണ്ട് എന്ന സെന്ററില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികളെ (രജിസ്റ്റര്‍ നമ്പര്‍.752955 മുതല്‍ 753154 & 753155 മുതല്‍ 753354 വരെയുള്ള 400 എണ്ണം), ചില സാങ്കേതിക കാരണങ്ങളാല്‍ പരമഭട്ടാര കേന്ദ്രീയ വിദ്യാലയം വടയമ്പാടി എറണാകുളം682308 സെന്റര്‍ ഒന്ന് & രണ്ട് എന്ന പരീക്ഷാകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ ക്രൈസ്റ്റ് രാജ് എച്ച്.എസ്. കുറ്റിപ്പുഴ, എറണാകുളം സെന്റര്‍ ഒന്ന് & രണ്ട് എന്ന് രേഖപ്പെടുത്തിയ ഹാള്‍ടിക്കറ്റുമായി മാറ്റം വന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top