27 April Saturday

വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍: പരീക്ഷയ്ക്ക് റിവൈസ്ഡ് ഹാള്‍ടിക്കറ്റ്; പഴയ ഹാള്‍ടിക്കറ്റുകള്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കില്ല -പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം പൊലീസ് വകുപ്പില്‍ വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍ (വനിത പൊലീസ്  കോണ്‍സ്റ്റബിള്‍), കാറ്റഗറി നമ്പര്‍ 657/2017 പ്രകാരം പൊലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകളിലേയ്ക്ക് 24.04.2018 ന് മുമ്പ് ഡൗണ്‍ലോഡ് ചെയ്ത അഡ്‌മിഷന്‍ ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.  26.05.2018 ന് നടക്കുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് 07.05.2018 മുതല്‍ പരീക്ഷാതീയതി വരെ ഡൗണ്‍ലോഡ് ചെയ്ത റിവൈസ്ഡ് അഡ്മിഷന്‍ ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളൂ.

ഓണ്‍ലൈന്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 521/2017 പ്രകാരം ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (എന്‍സിഎ-എസ്ഐ.യു.സി.നാടാര്‍) തസ്തികയിലേയ്ക്ക്് 2018 ജൂണ്‍ 1 ന് തിരുവനന്തപുരം ഓണ്‍ലൈന്‍പരീക്ഷാ കേന്ദ്രത്തില്‍ വച്ചും, കാറ്റഗറി നമ്പര്‍ 55/2013 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (ട്രെയിനിംഗ് കോളേജുകള്‍) ലക്ചറര്‍ ഇന്‍ എഡ്യൂക്കേഷനല്‍ സൈക്കോളജി തസ്തികയിലേക്ക് 2018 ജൂണ്‍ 1 ന് കോഴിക്കോട് ഓണ്‍ലൈന്‍പരീക്ഷാ കേന്ദ്രത്തില്‍ വച്ചും, കാറ്റഗറി നമ്പര്‍ 565/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജിയോളജി തസ്തികയിലേയ്ക്ക്് 2018 ജൂണ്‍ 2 ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ചും രാവിലെ 10 മണി മുതല്‍ 12.15 വരെ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 71/2017 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 മെയ് 28, 29, 30, 31 ജൂണ്‍ 2, 5, 6, 7, 11, 12, 13 & 14 തീയതികളില്‍ തിരുവനന്തപുരം ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 454/2016 പ്രകാരം കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 മെയ് 10 മുതല്‍ മെയ് 23 വരെ കോഴിക്കോട് ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും,  നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 283/2017 പ്രകാരം മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് 2018 മെയ് 24 നും,   കാറ്റഗറി നമ്പര്‍ 359/2017 പ്രകാരം ഇന്ത്യന്‍ സിസ്റ്റംസം ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) (തസ്തികമാറ്റം മുഖേനയുള്ള നിയമനം) തസ്തികയ്ക്ക് 2018 മെയ് 25 നും പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top