19 April Friday

പിഎസ്‌സി: ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്‌തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 4 ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 27, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 613/2017 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക് മെക്കാനിക്) എന്‍സിഎഎസ്‌ടി  തസ്‌തികയ്ക്ക് 2018 ഒക്‌ടോബര്‍ 4 ന്  കോഴിക്കോട് ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ചും,  കാറ്റഗറി നമ്പര്‍ 10/2016 പ്രകാരം തുറമുഖ വകുപ്പില്‍ നേവല്‍ ആര്‍ക്കിടെക്റ്റ് തസ്തികയ്ക്ക് 2018 ഒക്‌ടോബര്‍ 9 ന് എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ചും രാവിലെ 10 മണി മുതല്‍ 12.15 വരെ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നു. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
 
ഒഎംആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 551/2017 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടര്‍ണര്‍) തസ്‌തികയ്ക്ക് 2018 ഒക്‌ടോബര്‍ 5 ന്  രാവിലെ 7.30 മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തുന്നു.അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 511/2015 പ്രകാരം മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ റോളര്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് തസ്തികയ്ക്ക് 2018 സെപ്റ്റംബര്‍ 28 ന്  പിഎസ്‌സി എറണാകുളം മേഖലാ ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 546/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ (എഞ്ചിനീയറിംങ് കോളേജുകള്‍) വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍) തസ്തികയ്ക്ക് 2018 സെപ്റ്റംബര്‍ 26, 27, 28 തീയതികളിലും, കാറ്റഗറി നമ്പര്‍ 357/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ എക്കണോമിക്‌സ് (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള നിയമനം) തസ്തികയ്ക്ക് 2018 സെപ്റ്റംബര്‍ 27,28 തീയതികളിലും,  കാറ്റഗറി നമ്പര്‍ 223/2016 പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മെക്കാനിക്കല്‍ ഓപ്പറേറ്റര്‍ തസ്തികയ്ക്ക് 2018 ഒക്‌ടോബര്‍ 3,4 തീയതികളിലും,  കാറ്റഗറി നമ്പര്‍ 187/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് തസ്തികയ്ക്ക് 2018 ഒക്‌ടോബര്‍ 3,4,5 തീയതികളിലും, കാറ്റഗറി നമ്പര്‍ 254/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക്‌സ്) ഹെഡ് ഓഫ് സെക്ഷന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് (എന്‍സിഎ -എസ്‌സി) തസ്തികയ്ക്ക് 2018 ഒക്‌ടോബര്‍ 10 നും, കാറ്റഗറി നമ്പര്‍ 591/2012 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ പൊളിറ്റിക്കല്‍ സയന്‍സ് തസ്തികയ്ക്ക് 2018 ഒക്‌ടോബര്‍ 10 നും, കാറ്റഗറി നമ്പര്‍ 245/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി തസ്തികയ്ക്ക് 2018 ഒക്‌ടോബര്‍ 10,11,12 നും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു.

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 504/2015, 506/2015, 507/2015 പ്രകാരം കേരള കോമണ്‍ പൂള്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയ്ക്ക് 2018 സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

മോക്ക്‌ടെസ്റ്റ്
കേരള പബ്‌ളിക് സര്‍വീസ് കമ്മിഷന്റെ ഓണ്‍ലൈന്‍ പരീക്ഷകള്‍ സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ് കോളേജുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു മോക്ക് ടെസ്റ്റ് 2018 സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ ഒരേ സമയം തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് ചാവടിമുക്ക്, ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് ബാര്‍ട്ടണ്‍ ഹില്‍, ആറ്റിങ്ങല്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് (ഐഎച്ച്ആര്‍ഡി), പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമന്‍, മുട്ടത്തറ കോളേജ് ഓഫ് എഞ്ചിനീയറിങ് (സിഎപിഇ), പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നു.

അര്‍ഹത നിര്‍ണയ പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മീറ്റര്‍ റീഡര്‍/സ്‌പോട്ട് ബില്ലര്‍ തസ്തികയുടെ നിശ്ചിത ശതമാനം ഒഴിവുകളിലേക്ക് ടി സ്ഥാപനത്തിലെ നിശ്ചിത യോഗ്യതയുള്ള മീറ്റര്‍ റീഡര്‍/സ്‌പോട്ട് ബില്ലര്‍ തസ്‌‌തികയിലും താഴ്‌ന്ന ശമ്പള സ്‌കെയില്‍ ഉള്ളതുമായ ജീവനക്കാരില്‍ നിന്നും ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷ വിജ്ഞാപനം (കാറ്റഗറി നമ്പര്‍ 122/2018) 18.09.2018 അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top