25 April Thursday

ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ തസ്‌തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 18ന്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 4, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 461/2017 പ്രകാരം ഇടുക്കി ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ ഗ്രേഡ് 2 (ഹോമിയോ) എന്‍.സി.എഎസ്.സി,  കാറ്റഗറി നമ്പര്‍ 462/2017 പ്രകാരം മലപ്പുറം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസറ്റ് ഗ്രേഡ് 2 (ഹോമിയോ) എന്‍.സി.എഹിന്ദു നാടാര്‍,  കാറ്റഗറി നമ്പര്‍ 463/2017 പ്രകാരം ഇടുക്കി ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസറ്റ് ഗ്രേഡ് 2 (ഹോമിയോ) എന്‍.സി.എവിശ്വകര്‍മ്മ,  എന്നീ തസ്തികകള്‍ക്ക് 2018 ഏപ്രില്‍ 18 ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


മറ്റ് അറിയിപ്പുകള്‍

ഒഎംആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 582/2017, 585/2017 & 640/2017 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകയ്ക്ക് 2018 ഏപ്രില്‍ 07 ന് ഉച്ചയ്ക്ക 01.30 മുതല്‍ 03.15 വരെയും, കാറ്റഗറി നമ്പര്‍ 434/2016 പ്രകാരം സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയ്ക്ക് 2018 ഏപ്രില്‍ 11 ന് രാവിലെ 10.30 മുതല്‍ 12.15 വരെയും, കാറ്റഗറി നമ്പര്‍ 334/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ബോട്ടണി തസ്തികയ്ക്ക് 2018 ഏപ്രില്‍ 17 ന് രാവിലെ 10.30 മുതല്‍ 12.15 വരെയും, കാറ്റഗറി നമ്പര്‍ 335/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സൂവോളജി തസ്തികയ്ക്ക് 2018 ഏപ്രില്‍ 19 ന് രാവിലെ 10.30 മുതല്‍ 12.15 വരെയും, കാറ്റഗറി നമ്പര്‍ 330/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് തസ്തികയ്ക്ക് 2018 ഏപ്രില്‍ 21 ന് രാവിലെ 10.30 മുതല്‍ 12.15 വരെയും, കാറ്റഗറി നമ്പര്‍ 526/2013 പ്രകാരം കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ ഗാര്‍ഡനര്‍ ഗ്രേഡ് മൂന്ന് തസ്തികയ്ക്ക് 2018 ഏപ്രില്‍ 28 ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെയും,    നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്റര്‍വ്യൂ
കാറ്റഗറി നമ്പര്‍ 543/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്  തസ്തികയ്ക്ക്  2018 ഏപ്രില്‍ 11 മുതല്‍ 13 വരെയും കാറ്റഗറി നമ്പര്‍ 455/2013 പ്രകാരം സാങ്കേതിക വിദ്യാഭ്യാസം (ഫൈന്‍ ആര്‍സ് കോളേജുകള്‍) വകുപ്പില്‍ ല്കചറര്‍ ഇന്‍ സ്‌കള്‍പ്ചര്‍  തസ്തികയ്ക്ക്  2018 ഏപ്രില്‍ 11,12 തീയതികളിലും കാറ്റഗറി നമ്പര്‍ 101/2017 പ്രകാരം പട്ടികജാതി വികസന വകുപ്പില്‍ ട്രയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) (ബൈട്രാന്‍സ്ഫര്‍) തസ്തികയ്ക്ക് 2018 ഏപ്രില്‍ 12 നും കാറ്റഗറി നമ്പര്‍ 250/2017 പ്രകാരം പട്ടികജാതി വികസന വകുപ്പില്‍ ട്രയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (ബൈട്രാന്‍സ്ഫര്‍) തസ്തികയ്ക്ക് 2018 ഏപ്രില്‍ 12 നും കാറ്റഗറി നമ്പര്‍ 429/2016 പ്രകാരം സൈനിക ക്ഷേമ വകുപ്പില്‍ സൈനിക ക്ഷേമ ഓഫീസര്‍  തസ്തികയ്ക്ക് 2018 ഏപ്രില്‍ 13 നും കാറ്റഗറി നമ്പര്‍ 57/2016 പ്രകാരം കേരള സംസ്ഥാന ജല ഗതാഗത വകുപ്പില്‍ ബോട്ട് ലാസ്‌കര്‍ ഗ്രേഡ് രണ്ട് (പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയ്ക്ക് 2018 ഏപ്രില്‍ 27 നും പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 336/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ജ്യോഗ്രഫി തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഏപ്രില്‍ 12 മുതല്‍ 18 വരെ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കാറ്റഗറി നമ്പര്‍ 373/2015 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി./സൈനിക ക്ഷേമ വകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (വിമുക്തഭട•ാരില്‍നിന്നു മാത്രം) (ബൈട്രാന്‍സ്ഫര്‍) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഏപ്രില്‍ 13 ന് രാവിലെ 9 മണി മുതല്‍ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

കായിക ക്ഷമതാ പരീക്ഷ
കാറ്റഗറി നമ്പര്‍ 526/2016 പ്രകാരം പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി.) (എന്‍.സി.എ.ഒ.എക്‌സ്) (എസ്.എ.പി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 2018 ഏപ്രില്‍ 11 ന് രാവിലെ 06 മണിമുതല്‍ പേരൂര്‍ക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടില്‍ വച്ച് നടത്തുന്നതാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top