26 April Friday

പിഎസ്‌സി ഒറ്റത്തവണ വെരിഫിക്കേഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

തിരുവനന്തപുരം> കാറ്റഗറി നമ്പര്‍ 650/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയ്ക്ക് 17, 18, 19, 22 തീയതികളിലും, കാറ്റഗറി നമ്പര്‍ 448/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് 18 നും, കാറ്റഗറി നമ്പര്‍ 213/2018 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ നേത്ര തസ്തികയ്ക്ക് 18, 19, 21 തീയതികളിലുമായി പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

കാറ്റഗറി നമ്പര്‍ 72/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് തസ്തികയ്ക്ക് 16, 17, 18 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

പാലക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 340/2016 പ്രകാരം സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 14 മുതല്‍ 22 വരെ പാലക്കാട് ജില്ലയില്‍ കല്ലേക്കാട് ഡിഎആര്‍. പോലീസ് പരേഡ് ഗ്രൗണ്ടില്‍വെച്ച് രാവിലെ 6 മണി മുതല്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top