23 April Tuesday

ഡ്രാഫ്റ്റ്സ്‌‌മാന്‍ പ്രായോഗിക പരീക്ഷ ഫെബ്രുവരി 7ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 30, 2018

പൊതുമരാമത്ത് വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-1 (ആര്‍ക്കിടെക്ചറല്‍) എന്‍.സി.എ. - ഈഴവ/തിയ്യ/ബില്ലവ തസ്തികയ്ക്കായുള്ള (കാറ്റഗറി നമ്പര്‍ 65/2016) പ്രായോഗിക പരീക്ഷ ഫെബ്രുവരി 7ന് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് നടക്കും. കൂടുതല്‍ വിവരങ്ങളും അഡ്മിഷന്‍ ടിക്കറ്റും ഒ.ടി.ആര്‍. പ്രൊഫൈലില്‍ ലഭ്യമാണ്.


ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 540/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 5,6,7,8 തീയതികളിലും,  കാറ്റഗറി നമ്പര്‍ 1/2015 പ്രകാരം കൃഷി വകുപ്പില്‍ കൃഷി അസിസ്റ്റന്റുമാരില്‍ നിന്നും കൃഷി ആഫീസര്‍മാരാകുവാന്‍ വേണ്ടി നടത്തിയ അര്‍ഹതാനിര്‍ണ്ണയ പരീക്ഷയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക്  2018 ഫെബ്രുവരി 5,6,7,8,14,15 തീയതികളിലും, കാറ്റഗറി നമ്പര്‍ 115/2016 പ്രകാരം പട്ടികജാതി വികസന വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ സ്റ്റെനോഗ്രാഫി തസ്തികയ്ക്ക് 2018 ഫെബ്രുവരി 6നും പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
 

ഒ.എം.ആര്‍. പരീക്ഷ

മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ വകുപ്പുകളില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 (249/2017,447/2017-450/2017,514/2017,515/2017)2018 തസ്തികയ്ക്ക് 2018 ഫെബ്രുവരി 3 ന്  ഉച്ചയ്ക്ക് 1.30 മണി മുതല്‍ 3.15 വരെ നടത്തുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top