19 April Friday

പിഎസ്‌സി അറിയിപ്പുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 09/2015 പ്രകാരം കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്തികയ്ക്ക് 23.06.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017  ഒക്‌ടോബര്‍ 4,5 തീയതികളില്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും കാറ്റഗറി നമ്പര്‍ 216/2013 പ്രകാരം തൃശ്ശൂര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്2 തസ്തികയുടെ 22.03.2017 ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017  ഒക്‌ടോബര്‍ 6,11 തീയതികളില്‍ തൃശൂര്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ചും ഇന്റര്‍വ്യൂ നടത്തുന്നു.  അഡ്മിഷന്‍ ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒ.എം.ആര്‍ പരീക്ഷ


വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അരിത്തമെറ്റിക് കം ഡ്രായിങ്) കാറ്റഗറി നമ്പര്‍ 464/2016 (പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), കാറ്റഗറി നമ്പര്‍ 465/2016 (പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്)  എന്നീ തസ്തികകള്‍ക്ക് 2017 ഒക്‌ടോബര്‍ 10 ന് രാവിലെ 7.30 മുതല്‍ 09.15 വരെ നടത്തുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 443/2014 തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്2 (എച്ച്.ഡി.വി.) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും പ്രായോഗിക പരീക്ഷ വിജയിച്ചവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്  2017  ഒക്‌ടോബര്‍ 11,12,13  എന്നീ തീയതികളില്‍   തിരുവനന്തപുരം ജില്ലാ പി.എസ്.സി. ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top