19 April Friday

44 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം ഉടൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 28, 2020

തിരുവനന്തപുരം > വിവിധ വകുപ്പുകളിലായി 44 തസ്‌തികയിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഒരുങ്ങി പിഎസ്‌സി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്‌‌ഷൻ ഇൻ ആർക്കിടെക്ചർ, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രിക്കൾച്ചർ ഓഫീസർ,  പൊതുമരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ്‌ (നേരിട്ടും തസ്തികമാറ്റം മുഖേനയും), കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ് മാൻ ഗ്രേഡ്–- 2, പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസീയർ (സിവിൽ), ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നേഴ്സ് ഗ്രേഡ്–- 2, കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് –-3, കൊല്ലം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം), വിവിധ ജില്ലകളിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ്–- 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും), കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം), മലപ്പുറം, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ–-ഗണിതം (എൻസിഎ–- പട്ടികവർഗം) മലയാളം മീഡിയം, ഇടുക്കി, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ–-ഗണിതം, തമിഴ് മീഡിയം (എൻസിഎ–- ധീവര, മുസ്ലിം, കൊല്ലം–- ഈഴവ/തിയ്യ/ബില്ലവ), വിവിധ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് (വിമുക്തഭടൻമാർ മാത്രം) (എൻസിഎ–-പട്ടികവർഗം, എസ്‌സിസിസി, മുസ്ലിം, പട്ടികജാതി, വിശ്വകർമ്മ), വിവിധ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് –-2 (എച്ച്ഡിവി) (വിമുക്തഭടന്മാർ മാത്രം) (എൻസിഎ–- പട്ടികജാതി, മുസ്ലിം) തുടങ്ങിയവ ഉൾപ്പെടെയുള്ള 44 തസ്തികയിലാണ്‌ പിഎസ്‌സി വിജ്ഞാപനം ഇറക്കുക.

ചുരുക്കപ്പട്ടിക

കൊല്ലം, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ അസിസ്റ്റന്റ് (മലയാളം) (എൻസിഎ–- പട്ടികവർഗം, പട്ടികജാതി, ഹിന്ദു നാടാർ) (കാറ്റഗറി നമ്പർ 302/17, 303/17, 304/17) തസ്‌തികയിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാധ്യതാ പട്ടിക

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പ്/മുനിസിപ്പൽ കോമൺ സർവീസ് എന്നിവയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ്–- 2 (എൻസിഎ–-മുസ്ലീം, എസ്ഐയുസി നാടാർ, എൽസി/എഐ, ഹിന്ദു നാടാർ, ധീവര, വിശ്വകർമ്മ, ഒബിസി) (കാറ്റഗറി നമ്പർ 597/19, 598/19, 599/19, 600/19, 601/19, 602/19, 603/19) തസ്‌തികയുടെ സാധ്യതാപട്ടിക ഉടൻ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top