19 April Friday

കൃഷി വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്‌തികയിലേക്ക് ഇന്റര്‍വ്യൂ

വെബ് ഡെസ്‌ക്‌Updated: Thursday Nov 30, 2017

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 505/2013 പ്രകാരം കൃഷി വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) / ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) തസ്‌തികയ്ക്ക്   2017 ഡിസംബര്‍ 6,7,8 തീയതികളിലും, കാറ്റഗറി നമ്പര്‍ 292/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ജ്യോഗ്രഫി (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 7 നും, കാറ്റഗറി നമ്പര്‍ 534/2012 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രൈവര്‍ കം മെക്കാനിക്ക്) തസ്‌തികയ്‌ക്ക്  2017 ഡിസംബര്‍ 20,21,22 തീയതികളിലും, കാറ്റഗറി നമ്പര്‍ 413/2014 പ്രകാരം സോയില്‍ സര്‍വേ ആന്റ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ സോയില്‍ സര്‍വേ ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ് / കാര്‍ട്ടോഗ്രാഫര്‍ /ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്‌തികയ്‌ക്ക് 2017 ഡിസംബര്‍ 6,7,8,13,14,15 തീയതികളിലും പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
 
ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 218/2015 പ്രകാരം കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്2 (എച്ച്.ഡി.വി.) തസ്തികയുടെ പ്രായോഗിക പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 1,4 തീയതികളില്‍ കണ്ണൂര്‍ ജില്ലാ പി.എസ്.സി. ഓഫീസിലും,  കാറ്റഗറി നമ്പര്‍ 506/2013 പ്രകാരം പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്‌ട്രോണിക്‌സ്) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും പെര്‍മനന്റ് കാന്‍ഡിഡേറ്റ് നമ്പര്‍ ലഭിക്കാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 6 ന്  തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫിസിലും വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും

കാറ്റഗറി നമ്പര്‍ 655/2014 പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഗാര്‍ഡ് ഗ്രേഡ്2 (വിമുക്തഭടന്‍മാര്‍ മാത്രം) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2017 ഡിസംബര്‍ 11 മുതല്‍ 14 വരെ രാവിലെ 7 മണി മുതല്‍ പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വച്ച് ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍  സന്ദര്‍ശിക്കുക.

പി.എസ്.സി. തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ കളത്തില്‍ വളപ്പില്‍ ഇ. വി. നാരായണന്‍ മകള്‍ ദീപ്‌തി പി. എന്ന ഉദ്യോഗാര്‍ത്ഥി രണ്ട് ഒ.ടി.ആര്‍. പ്രൊഫൈല്‍ നിര്‍മ്മിച്ച് രണ്ട് പി.സി.എന്‍. നേടി എന്ന കാരണത്താല്‍ ടിയാള്‍ക്ക് 14.09.2017 മുതല്‍ ഒരു വര്‍ഷത്തേക്ക് പി.എസ്.സി. തെരഞ്ഞെടുപ്പുകളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി

പി.എസ്.സി. ബുള്ളറ്റിന്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി

ഉദ്യോഗാര്‍ത്ഥികളുടെ നിരന്തര ആവശ്യം പരിഗണിച്ച് വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിലൂടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി. ബുള്ളറ്റിന്‍ വിപണനം ചെയ്യുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തി.  ഈ സൗകര്യം ലഭ്യമാകുന്ന അക്ഷയ കേന്ദ്രങ്ങളെക്കുറിച്ച് അറിയാന്‍ 04936206265, 206267 എന്നീ നമ്പരുകളില്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. 

ഒ.എം.ആര്‍. പരീക്ഷ

കാറ്റഗറി നമ്പര്‍ 253/2017 പ്രകാരം ജലഗതാഗത വകുപ്പില്‍ ഫിറ്റര്‍ ഗ്രേഡ്2, കാറ്റഗറി നമ്പര്‍ 27/2017 പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ എന്നീ തസ്‌തികകള്‍ക്ക് 2017 ഡിസംംബര്‍ 4 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ.എം.ആര്‍. പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top