24 April Wednesday

വിമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍; പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

വെബ് ഡെസ്‌ക്‌Updated: Friday Feb 23, 2018

തിരുവനന്തപുരം > കൊല്ലം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വിമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍  (501/2017), സിവില്‍ എക്‌സൈസ് ഓഫീസര്‍ (345/2017) പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് തസ്‌തികയ്‌ക്ക് 2018 ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്‌ക്ക് കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (സെന്റര്‍ നമ്പര്‍ 1373) ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 190953 മുതല്‍ 191252 വരെ) കൊല്ലം കാവനാട് വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.  

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 661/2012 പ്രകാരം ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കണക്ക്) മലയാളം മീഡിയം തസ്തികയ്ക്ക് 2018 ഫെബ്രുവരി 23,27,28, മാര്‍ച്ച് 1 തീയതികളില്‍ ഇടുക്കി പിഎസ്‌സി ജില്ലാ ഓഫീസിലും, കാറ്റഗറി നമ്പര്‍ 175/2016 പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്‌സ് ഗ്രേഡ്2 (ആയുര്‍വേദ) എന്‍സിഎ എസ്‌സി തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഫെബ്രുവരി 27 ന് കാസര്‍ഗോഡ് ജില്ലാ പിഎസ്‌സി ഓഫീസിലും, കാറ്റഗറി നമ്പര്‍ 418/2014 പ്രകാരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ്3 തസ്തികയ്ക്ക് 2018 ഫെബ്രുവരി 27,28 തീയതികളില്‍ തിരുവനന്തപുരം പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒഎംആര്‍ പരീക്ഷ

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കെമിസ്‌ട്രി (127/2017) പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കെമിസ്ട്രി (333/2017) എന്നീ തസ്‌തികകള്‍ക്ക് 2018 ഫെബ്രുവരി 26 ന്  രാവിലെ 7.30 മുതല്‍ 9.15 വരെയും, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഹിന്ദി  (129/2017) പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഹിന്ദി  (329/2017)തസ്തികയ്ക്ക് 2018 ഫെബ്രുവരി 27 ന്  രാവിലെ 7.30 മുതല്‍ 9.15 വരെയും നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top