19 April Friday

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്ര‌ക്‌ട‌‌ര്‍ തസ്‌തികയിലേക്കുള്ള ഒഎംആര്‍ പരീക്ഷ ഈ മാസം 22 ന്

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

തിരുവനന്തപുരം> സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയ്‌ലറിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍ (കാറ്റഗറി നമ്പര്‍ 109/2017) തസ്തികയിലേക്ക്  2017 നവംബര്‍ 22 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.          


താഴെപ്പറയുന്ന തസ്‌തികകളുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കും


1.    ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസ്സിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
2.    ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍  (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം)
3.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഓഫ്താല്‍മിക് അസ്സിസ്റ്റന്റ് ഗ്രേഡ്2
4.    കയര്‍ വികസന കോര്‍പ്പറേഷനില്‍ സിസ്റ്റം അനലിസ്റ്റ് (പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം)
5.    ദേശീയ എംപ്ലോയ്‌മെന്റ് സര്‍വീസില്‍ (കേരള) എംപ്ലോയ്‌മെന്റ് ഓഫീസര്‍  (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം)
6.    വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസ്സിസ്റ്റന്റ് ഗ്രേഡ്2 (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം)
7.    ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ്2 (പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം)

താഴെപ്പറയുന്ന തസ്‌തികയ്ക്ക് ഇന്റര്‍വ്യൂ നടത്തും

1.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സുവോളജി  പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം (291/2016)

താഴെപ്പറയുന്ന തസ്‌തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും


1.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസ്സിസ്റ്റന്റ്  (ഡയാലിസിസ്) (368/2015)
2.    ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസില്‍ ഫയര്‍മാന്‍ (ട്രെയിനി) പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം  358/2016.
3.    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ബോട്ടണി  പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക നിയമനം (290/2016)
4.    വ്യാവസായിക പരിശീലന വകുപ്പില്‍ ഡ്രാഫ്റ്റ്‌സമാന്‍ സിവില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം (241/2016)

മറ്റു തീരുമാനങ്ങള്‍

1.    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (അനാട്ടമി) എന്‍.സി.എ.ഒ.എക്‌സ്.(365/2011) തസ്തികയ്ക്ക് രണ്ട് തവണ വിജ്ഞാപനം ചെയ്തിട്ടും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ ടി ഒഴിവുകള്‍ മാതൃ റാങ്ക് പട്ടികയില്‍ നിന്ന് ചട്ടപ്രകാരം നികത്തും.  
2.    വിവിധ കമ്പനി/കോര്‍പ്പറേഷനിലെ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയുടെ യോഗ്യത സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ടൈപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കും.
3.    വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവരുന്ന വിവരങ്ങള്‍,അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, ഇന്റര്‍വ്യൂ കലണ്ടര്‍, പരീക്ഷാ കലണ്ടര്‍, ബുള്ളറ്റിന്‍ കവര്‍ പേജ് എന്നിവ ഉള്‍പ്പെടുത്തി ഫെയ്‌സ് ബുക്ക് ആരംഭിക്കും.
4.    വിവരണാത്മക പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ സിഡിറ്റിനെ ഏല്‍പ്പിക്കാനും  ഉത്തരപ്പേപ്പറുകള്‍ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് മാതൃകയില്‍ തയ്യാറാക്കാനും തീരുമാനിച്ചു. 


 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top